സ്വലാത്ത് നഗറില്‍ അറഫാദിന ആത്മീയ സംഗമം പ്രൗഢമായി

അറഫാദിനത്തിന്റെ പുണ്യം തേടി വിശ്വാസികള്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ സംഗമിച്ചു. മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച അറഫാ ദിന ആത്മീയ സമ്മേളനത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികള്‍ സംബന്ധിച്ചു. ളുഹര്‍ നിസ്‌കാരാനന്തരം മഅ്ദിന്‍ ഗ്രാന്റ്് മസ്ജിദില്‍ ആരംഭിച്ച ആത്മീയ സമ്മേളനത്തിന് സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ നേതൃത്വം നല്‍കി.
ഖുര്‍ആന്‍ പാരായണം, തഹ്്‌ലീല്‍, അദ്കാറുകള്‍, സ്വലാത്ത്, പ്രാര്‍ത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. ഹാജിമാര്‍ക്ക് പ്രത്യേക പ്രാര്‍ത്ഥന നടത്തി.
രാവിലെ 9ന് മഅ്ദിന്‍ കാമ്പസില്‍ നടന്ന വനിതാ വിജ്ഞാന വേദിയില്‍ മഅ്ദിന്‍ സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട് ഉദ്‌ബോധനം നടത്തി. വൈകുന്നേരം ആറിന് സമാപിച്ച പരിപാടിയില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു.
ചടങ്ങില്‍ സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുല്‍ ഗഫൂര്‍സഖാഫി കൊളപ്പറമ്പ്, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, കുഞ്ഞാപ്പു സഖാഫി വേങ്ങര, ശിഹാബ് സഖാഫി വെളിമുക്ക്, മൂസ മുസ്‌ലിയാര്‍ ആമയൂര്‍, ശൗക്കത്തലി സഖാഫി മണ്ണാര്‍ക്കാട്, കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, അശ്കര്‍ സഅ്ദി താനാളൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.