മഅ്ദിന്‍ കുല്ലിയ്യ ആര്‍ട്ടലൈവ് ലോഗോ പ്രകാശനം ചെയ്തു

മഅദിന്‍ കുല്ലിയ്യ ഓഫ് ഇസ്ലാമിക് സയന്‍സ് ഫെസ്റ്റ് ആര്‍ട്ടലൈവ് ഏഴാമത് എഡിഷന്‍ ലോഗോ പ്രകാശന കര്‍മം മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വഹിച്ചു. ജനുവരി 28, 29, 30 തിയ്യതികളാണ് ആര്‍ട്ട് ലൈവ് മത്സരങ്ങള്‍.
ലോകം വെര്‍ച്വല്‍ റിയാലിറ്റിയിലേക്ക് മാറുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ കലാരംഗത്തെ കഴിവുകളും പാരമ്പര്യ മൂല്യത്തോടെ പുനരാവിഷ്‌കരിക്കപ്പെടുകയാണ് ആര്‍ട്ട് ലൈവിന്റെ ലക്ഷ്യം. കലാ സാഹിത്യ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. 80 ഇനങ്ങളിലായി ഇരുനൂറോളം വിദ്യാര്‍ത്ഥികളാണ് ആര്‍ട്ട് ലൈവ് ഏഴാമത് എഡിഷനില്‍ മാറ്റുരക്കുക. ലോഗോ പ്രകാശന ചടങ്ങില്‍ അബ്ദുല്‍ വാഹിദ് പൂനൂര്‍ , വാസില്‍ കുറ്റാളൂര്‍, മുസ്തനീര്‍ ഇരുമ്പുഴി, നൗഫല്‍ പെരിങ്ങാവ്, ശാഹിന്‍ പറവുര്‍ സംബന്ധിച്ചു.