പ്രവാസികളുടെ പുനരധിവാസത്തിന് കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണം: ഖലീലുല്‍ ബുഖാരി തങ്ങള്‍

കോവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരിധിവാസത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്നും പ്രവാസികളുടെ വിമാന യാത്രാ ചെലവ് ലഘൂകരിക്കാന്‍ ഇടപെടണമെന്നും കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. നാടിന്റെ വികസനത്തിന് ഒട്ടേറെ സംഭാവനകളര്‍പ്പിച്ചവരാണ് പ്രവാസികള്‍. അവര്‍ക്ക് പിന്തുണ നല്‍കേണ്ടത് എല്ലാവരുടെയും കടമയാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി അദ്ധ്യക്ഷത വഹിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മഅദിന്‍ ദുബൈ കമ്മിറ്റി ഭാരവാഹികളെ സമ്മേളനത്തില്‍ ആദരിച്ചു. ഉസ്താദുല്‍ അസാതീദ് ഒ കെ സൈനുദ്ധീന്‍ കുട്ടി മുസ്്‌ലിയാര്‍, പരുമുഖം ബീരാന്‍കോയ മുസ്ലിയാര്‍, ഉസ്മാന്‍ ഫൈസി പെരിന്താറ്റിരി എന്നിവരുടെ അനുസ്മരണവും സംഘടിപ്പിച്ചു. മന്‍ഖൂസ് മൗലിദ് പാരായണം, സ്വലാത്തുന്നാരിയ്യ, മുള് രിയ്യ, ഹദ്ദാദ്, ഖുര്‍ആന്‍ പാരായണം, തഹ്ലീല്‍, പ്രാര്‍ത്ഥന എന്നിവ നടന്നു.
സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് ഖാസിം സ്വാലിഹ് ഹൈദ്രൂസി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, കേരള സ്റ്റോര്‍ ഹസ്സന്‍ ഹാജി, മൊയ്തീന്‍ കുട്ടി സഖാഫി പുകയൂര്‍, ഈത്തപ്പഴം ബാവ ഹാജി, ഖാസിം ഹാജി കാവപ്പുര, ഹംസക്കോയ ഹാജി പരപ്പനങ്ങാടി, സിദ്ധീഖ് ഹാജി മക്ക എന്നിവര്‍ സംബന്ധിച്ചു.