ലോക അറബി ഭാഷാ ദിനാചരണം; മഅദിന്‍ ഫിയസ്ത അറബിയ്യക്ക് പ്രൗഢമായ സമാപനം കേരളത്തിൽ അറബിക് സർവകലാശാല യാഥാർത്ഥ്യമാക്കണം.

Categories: Malayalam NewsPublished On: December 18th, 2023

Subscribe to Blog via Email

Enter your email address to subscribe to this blog and receive notifications of new posts by email.

അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഒരു മാസം നീണ്ടുനിന്ന ഫിയസ്ത അറബിയ്യക്ക് പ്രൗഢമായ സമാപനം. സമാപന സമ്മേളനം പ്രമുഖ പണ്ഡിതനായ ഡോ. അഹമ്മദ് മുഹമ്മദ് അല്‍ ബസ്വീരി ഇന്തോനേഷ്യ ഉദ്ഘാടനം ചെയ്തു. ലോക വിജ്ഞാനത്തിന്റെ വലിയൊരു ഭാഗവും എഴുതപ്പെട്ടത് അറബി ഭാഷയിലാണെന്നും അതിന്റെ പ്രചാരണത്തിന് മഅ്ദിന്‍ അക്കാദമി നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ സ്തുത്യര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. കേരളത്തില്‍ അറബിക് സര്‍വകലാശാല യാഥാര്‍ത്ഥ്യമാക്കണമെന്നും പുരാരേഖകള്‍ സംബന്ധിച്ച് ആഴത്തിലുള്ള പഠനത്തിന് സര്‍വ്വകലാശാലകളില്‍ കൂടുതല്‍ അവസരങ്ങളുണ്ടാക്കണമെന്നും സമൂഹത്തില്‍ ഇതു സംബന്ധിച്ച അവബോധമുണ്ടാക്കുന്നതിന് പാഠഭാഗങ്ങള്‍ സിലബസുകളില്‍ ഉള്‍പ്പെടുത്തണമെന്നും ഫിയസ്ത അറബിയ്യ സംഗമം ആവശ്യപ്പെട്ടു.
അറബി ഭാഷാ-സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പണ്ഡിതരുടെ സംഗമം, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള വര്‍ക്‌ഷോപ്പുകള്‍, രചനാ കാമ്പുകള്‍, സാഹിത്യ കൂട്ടായ്മകള്‍, മത്സര പരിപാടികള്‍ എന്നിവ ഫിയസ്ത അറബിയ്യയുടെ ഭാഗമായി സംഘടിപ്പിച്ചു.

സമാപന സംഗമത്തില്‍ സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി, എസ്.എസ് എഫ് ദേശീയ പ്രസിഡന്റ് നൗഷാദ് ആലം മിസ്ബാഹി ഒഡീഷ്യ, ഉപാധ്യക്ഷന്‍ ഫഖീഹുല്‍ ഖമര്‍ സഖാഫി ബീഹാര്‍, ത്വാഹിര്‍ മൗലാനാ നഈമി കശ്മീര്‍, ദില്‍ശാദ് കശ്മീര്‍, അറബിക് വില്ലേജ് ഡയറക്ടര്‍ കെ.ടി അബ്ദുസ്സമദ് സഖാഫി, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, ഐ.പി.എഫ് റീജ്യണല്‍ ചെയര്‍മാന്‍ ശറഫുദ്ദീന്‍ പോത്തന്‍കോട്, ദുല്‍ഫുഖാര്‍അലി സഖാഫി, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, അബ്ദുല്‍ ജലീല്‍ അസ്ഹരി, ജുനൈദ് അദനി പെരിന്തല്‍മണ്ണ, സിനാന്‍ അദനി മുടിക്കോട്, അബ്ദുസമദ് അദനി സ്വലാത്ത് നഗര്‍, സ്വഫ് വാന്‍ അദനി എന്നിവര്‍ പ്രസംഗിച്ചു.

Share This Story!