കോവിഡ് പോരാളികള്‍ക്ക് പിന്തുണയുമായി മഅദിന്‍ അക്കാദമിയുടെ ഭക്ഷണ വിതരണം

Madin Academy workers distributing lunch to essential staff serving in various locations in the wake of the triple lockdown during covid 19 pandemic.
Categories: Malayalam NewsPublished On: May 25th, 2021Tags: ,
Home/Malayalam News/കോവിഡ് പോരാളികള്‍ക്ക് പിന്തുണയുമായി മഅദിന്‍ അക്കാദമിയുടെ ഭക്ഷണ വിതരണം

Subscribe to Blog via Email

Enter your email address to subscribe to this blog and receive notifications of new posts by email.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ മലപ്പുറത്ത് സേവനത്തിലേര്‍പ്പെട്ട നിയമ പാലകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഭക്ഷണമെത്തിച്ച് നല്‍കി സ്വലാത്ത് നഗര്‍ മഅദിന്‍ അക്കാദമി. ലോക്ക് ഡൗണ്‍ അവസാനിക്കുന്നത് വരെ ഉച്ച ഭക്ഷണം അവരുടെ ഡ്യൂട്ടി സ്ഥലങ്ങളിലേക്ക് എത്തിച്ചു നല്‍കും. മലപ്പുറം പോലീസ് സ്റ്റേഷന്‍, മേല്‍മുറി, കൂട്ടിലങ്ങാടി, മുണ്ടുപറമ്പ്, കുന്നുമ്മല്‍, കോട്ടപ്പടി, വടക്കേമണ്ണ, കിഴക്കേത്തല തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഭക്ഷണം എത്തിച്ച് നല്‍കുന്നത്.

തങ്ങളുടെ ജീവന്‍ പണയം വെച്ച് നാടിന്റെയും സമൂഹത്തിന്റെയും നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന അവശ്യ ജീവനക്കാര്‍ക്ക് പിന്തുണ നല്‍കേണ്ടത് മനുഷ്യ സ്നേഹികളുടെ കടമയാണെന്നും ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കൂട്ടായ പ്രയത്നം നടത്തുന്നവരെ അഭിനന്ദിക്കുന്നുവെന്നും ഈ കൂട്ടായ്മയില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണും റമളാനും ഒന്നിച്ച് വന്നപ്പോള്‍ ഏറ്റവും പ്രയാസം നേരിടേണ്ടി വന്ന ഘട്ടത്തിലും നോമ്പുതുറ വിഭവങ്ങളും ഭക്ഷണവും എത്തിച്ചു നല്‍കി സ്നേഹത്തിന്റെ ഉത്തമ മാതൃക സൃഷ്ടിച്ചിരുന്നു മഅദിന്‍ അക്കാദമി.

ദിവസവും ഇരുനൂറ് പേര്‍ക്കുള്ള ഭക്ഷണമാണ് മഅദിന്‍ അക്കാദമി വളണ്ടിയര്‍മാര്‍ എത്തിച്ച് നല്‍കുന്നത്. മഅദിന്‍ ജനറല്‍ മാനേജര്‍ സൈതലവി സഅദി, മഅദിന്‍ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, അബ്ദുറഹ്്മാന്‍ ചെമ്മങ്കടവ്, സൈഫുദ്ധീന്‍ പൈത്തിനിപ്പറമ്പ്, നൂറുദ്ധീന്‍ അദനി എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Share This Story!