മഅദിന്‍ ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു

സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന ഹാജിമാരെ സഹായിക്കുന്നതിനായി മഅദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ ഹജ്ജ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ട്രൈനര്‍ മുജീബ് റഹ്മാന്‍ വടക്കേമണ്ണ പരിശീലനത്തിന് നേതൃത്വം നല്‍കി. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട്, ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി, ഹുസൈന്‍ മിസ്ബാഹി മേല്‍മുറി, മൂസക്കുട്ടി ഹാജി സ്വലാത്ത് നഗര്‍, അലവി ഹാജി മങ്ങാട്ടുപുലം, ബദ്‌റുദ്ധീന്‍ കോഡൂര്‍, എം കെ അബ്ദുസ്സലാം, അബ്ദുന്നാസിര്‍ പടിഞ്ഞാറ്റുംമുറി എന്നിവര്‍ സംബന്ധിച്ചു.
ഓണ്‍ലൈന്‍ മുഖേനെ അപേക്ഷ സമര്‍പ്പിക്കല്‍, വെരിഫിക്കേഷന്‍, മാര്‍ഗ നിര്‍ദേശങ്ങള്‍, മറ്റു സഹായങ്ങള്‍ എന്നീ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാവിലെ 10 മുതല്‍ 4 വരെയാണ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മതിയായ രേഖകള്‍ സഹിതം മഅദിന്‍ ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. വിവരങ്ങള്‍ക്ക് 9633396001, 8089396001 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.