മഅദിന്‍ വിദ്യാര്‍ത്ഥി അഹ്മദ് സഈദിന് അന്താരാഷ്ട്ര നേട്ടം

മഅദിന്‍ കുല്ലിയ്യ വിദ്യാര്‍ത്ഥി കെ എം അഹ്മദ് സഈദിന് അന്താരാഷ്ട്രനേട്ടം.
ഹാര്‍ട്ട്ഫുള്‍നെസ് എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ യുനെസ്‌കോ, എം.ജി.ഐ.ഇ.പി, യു.എന്‍.എ.സി, ശ്രീരാംചന്ദ്ര മിഷന്‍ എന്നീ സംഘടനകളുമായി ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി നടത്തിയ അന്താരാഷ്ട്ര ഉപന്യാസ മത്സരത്തില്‍ അറബിക് വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ശ്രദ്ധേയമായിരിക്കുകയാണ് ഈ മിടുക്കന്‍. 400 ഡോളര്‍ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവുമാണ് സമ്മാനമായി ലഭിക്കുക. ‘നമ്മുടെ ഹൃദയത്തെ സ്പര്‍ശിച്ച കാരുണ്യ അനുഭവങ്ങള്‍’ എന്നതായിരുന്നു വിഷയം.
കഴിഞ്ഞ മാസം കോടമ്പുഴ ദാറുല്‍ മആരിഫ് സംഘടിപ്പിച്ച അഖില കേരള ബുക്ക് ടെസ്റ്റില്‍ ഒന്നാം സ്ഥാനവും ചെമ്മാട് ദാറുല്‍ ഹുദാ സംഘടിപ്പിച്ച അല്‍ ഫഖീഹ് ഫറാഇള് ക്വിസ് മത്സരത്തില്‍ മൂന്നാം സ്ഥാനവും അഹ്മദ് സഈദ് കരസ്ഥമാക്കിയിരുന്നു. എസ് എസ് എഫ് സെന്‍ സോറിയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫിഖ്ഹ് ജീനിയസ് ഗേറ്റ് മത്സരത്തില്‍ മലപ്പുറം ജില്ലയില്‍ നിന്ന് സംസ്ഥാന തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
താനൂര്‍ പനങ്ങാട്ടൂരിലെ കോട്ടയക്കാരന്‍ മണപ്പുറത്ത് മുഹമ്മദ് റഫീഖ് ബാഖവി – ആയിഷ ദമ്പതികളുടെ മകനാണ്.
മഅദിന്‍ അക്കാദമിയിലെ മത പഠനത്തോടൊപ്പം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അറബിക് പി.ജിയും ഇഗ്‌നോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷില്‍ ഡിഗ്രിയും ചെയ്യുന്നുണ്ട്.