മഅദിന്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന് പ്രൗഢമായ സമാപനം

Categories: Malayalam NewsPublished On: December 27th, 2023

Subscribe to Blog via Email

Enter your email address to subscribe to this blog and receive notifications of new posts by email.

കഥകള്‍ മല കയറുന്നു എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച മഅദിന്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന് (എം ലിറ്റ്) പ്രൗഢമായ സമാപനം. സമാപന സംഗമം സമസ്ത സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥി കാലം ഏറ്റവും മനോഹരമാകുന്നതും പൂര്‍ണത കൈവരിക്കുന്നതും സര്‍ഗാത്മക പ്രകടനങ്ങളിലൂടെയാണെന്നും ഇത്തരത്തില്‍ ആര്‍ജിച്ചെടുക്കുന്ന കഴിവുകളുടെ ഫലമാണ് നല്ലൊരു പ്രതിഭയെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വി.പി നിസാര്‍ മുഖ്യാതിഥിയായി. മൂന്ന് ദിവസം നീണ്ടുനിന്ന എം ലിറ്റില്‍ 200 മത്സര ഇനങ്ങളിലായി 3000 പ്രതിഭകളാണ് മാറ്റുരച്ചത്. വിവിധ കാറ്റഗറികളിലായി നടന്ന മത്സരത്തില്‍ മഅദിന്‍ കുല്ലിയ്യ ഓഫ് ഇസ്്‌ലാമിക് ശരീഅ, ഡി.എന്‍ കാമ്പസ് പെരുമ്പറമ്പ്, മോഡല്‍ അക്കാദമി, സ്‌കൂള്‍ ഓഫ് എക്‌സലന്‍സ്, അറബിക് അക്കാദമി എന്നീ സ്ഥാപനങ്ങള്‍ ചാമ്പ്യന്‍മാരായി.

സയ്യിദ് മുബശിര്‍ കാസര്‍ഗോഡ്, അന്‍ശിദ് പുളിയക്കോട്, മുഹമ്മദ് ശഫിന്‍ വെളിമുക്ക്, മുഹമ്മദ് അനസ് ചുണ്ടമ്പറ്റ, സിറാജുദ്ദീന്‍ പെരുമുഖം, ഇജ്‌ലാല്‍ യാസിര്‍ ഫറോഖ്, മുഹമ്മദ് സ്വഫ് വാന്‍ അല്‍ ഇര്‍ഷാദ് തൃപ്പനച്ചി എന്നിവര്‍ സര്‍ഗ പ്രതിഭകളായി.

സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുന്നാസിര്‍ അഹ്‌സനി കരേക്കാട്, അബൂബക്കര്‍ സഖാഫി അരീക്കോട്, ശഫീഖ് മിസ്ബാഹി, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, ദുല്‍ഫുഖാര്‍ അലി സഖാഫി, ബശീര്‍ സഅദി വയനാട്, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.പി മുജീബ് റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share This Story!