പതാക ഉയര്‍ന്നു; എം-ലിറ്റ് ഫെസ്റ്റിന് പ്രൗഢ തുടക്കം

Categories: Malayalam NewsPublished On: December 24th, 2023

Subscribe to Blog via Email

Enter your email address to subscribe to this blog and receive notifications of new posts by email.

കേരളത്തിലെ ഏറ്റവും വലിയ ദഅവാ ഫെസ്റ്റായ എം-ലിറ്റിന് സ്വലാത്ത് നഗര്‍ മഅദിന്‍ അക്കാദമിയില്‍ ഉജ്ജ്വല തുടക്കമായി. എം ലിറ്റിന് തുടക്കം കുറിച്ച് മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പതാക ഉയര്‍ത്തി. കല അതിജീവനവും അനീതികള്‍ക്കെതിരെയുള്ള പ്രതിരോധവുമാണെന്ന് അദ്ദേഹം പറഞ്ഞു. കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സി.പി സൈതലവി സന്ദേശ പ്രഭാഷണം നടത്തി. സമസ്ത ജില്ലാ സെക്രട്ടറിയും മഅദിന്‍ ദഅവാ കോളേജ് പ്രിന്‍സിപ്പളുമായ പി. ഇബ്‌റാഹീം ബാഖവി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, അബൂബക്കര്‍ സഖാഫി അരീക്കോട്, സൈതലവി സഅദി പെരിങ്ങാവ്, ദുല്‍ഫുഖാര്‍ അലി സഖാഫി എന്നിവര്‍ സംബന്ധിച്ചു.
ആദം മല മുതല്‍ ജൂദിയ്യ് പര്‍വതം, സൗര്‍-ഹിറാ, സീനാ തുടങ്ങിയ പര്‍വ്വതങ്ങള്‍ ഇസ്്‌ലാമിക സംസ്‌കാരത്തിന്റെ നാഴികക്കല്ലാണ്. മനുഷ്യരാശിയുടെ ജീവിതത്തില്‍ സ്പര്‍ശിക്കുന്ന ഈ പര്‍വതങ്ങള്‍ മനുഷ്യന്റെ വിവേകത്തെയും സംസ്‌കാരത്തെയും ചിട്ടപ്പെടുത്തുന്നു. അത്തരം ഒരു പ്രമേയമാണ് എംലിറ്റിലൂടെ മുന്നോട്ട് വെക്കുന്നത്.
ബുധനാഴ്ച വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നുമുള്ള 3000 പ്രതിഭകള്‍ മാറ്റുരക്കും. കഥകള്‍ മലകയറുന്നു എന്ന പ്രമേയത്തില്‍ സജ്ജീകരിച്ച 12 വേദികളിലാണ് മത്സരം. ഇന്റര്‍നാഷനല്‍ സ്‌കോളറിംഗ്, ജര്‍മന്‍, സ്പാനിഷ്, ഇംഗ്ലീഷ്, അറബി, മലയാളം പ്രസംഗ മത്സരം, രചനാ മത്സരങ്ങള്‍, ഫേസ് ടു ഫേസ്, മാസ്റ്റര്‍ ട്വീറ്റ്, വേഡ് ഫൈറ്റ്, നോളജ് മാഷപ്, സയന്‍സിയ സ്റ്റില്‍ മോഡല്‍, നോളിജ് ഒളിമ്പ്യാട്, സ്‌കോളേഴ്‌സ് പ്രൊഫൈല്‍, ബ്രെയിന്‍ വേവ്, ഹാഷ് ടാഗ്, അസ്്ല്‍ കോംപറ്റീഷന്‍, കള്‍ചറല്‍ സോംഗ്, തഹ്്‌ലീലുല്‍ ഇബാറ, കാലിഗ്രഫി, തസ്്‌നീഫ് തുടങ്ങി വൈവിധ്യമാര്‍ന്ന ഇരുനൂറോളം മത്സരങ്ങള്‍ ഫെസ്റ്റിനെ വ്യത്യസ്തമാക്കും.
ഇന്ന് (തിങ്കള്‍) വൈകുന്നേരം 3 ന് നടക്കുന്ന എം ലിറ്റ് കോണ്‍ക്ലേവ് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. കവിയും എഴുത്തുകാരനുമായ കെ.ടി സൂപ്പി മുഖ്യാതിഥിയാകും. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി.എം മുസ്തഫ കോഡൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.പി മുജീബ് റഹ്മാന്‍, പി.ടി.എം ആനക്കര, ഹംസ മാസ്റ്റര്‍ ഒതുക്കുങ്ങല്‍ എന്നിവര്‍ പ്രസംഗിക്കും.

Share This Story!