നാളെയുടെ നിര്‍മാണത്തിലേക്ക് ശാസ്ത്രീയ സംവിധാനങ്ങളൊരുക്കി സയന്‍സിയ

Categories: Malayalam NewsPublished On: December 27th, 2023

Subscribe to Blog via Email

Enter your email address to subscribe to this blog and receive notifications of new posts by email.

മഅ്ദിന്‍ എം ലിറ്റ് ഫെസ്റ്റില്‍ കൗതുകക്കാഴ്ചയായി സയന്‍സിയ. പ്ലസ് ടു, ഡിഗ്രി വിഭാഗങ്ങള്‍ക്കായി നടന്ന വര്‍ക്കിംഗ് മോഡല്‍, സ്റ്റില്‍ മോഡല്‍ നിര്‍മിതികളാണ് സയന്‍സിയ മത്സരത്തിന് മനോഹാരിത നല്‍കിയത്.
മത്സരത്തിന്റെ ഭാഗമായി വ്യത്യസ്തവും അതിനൂതനവുമായ ആശയങ്ങള്‍ കൂട്ടുകാരില്‍ നിന്നും പിറവിയെടുത്തു.
കേരളം പോലെയുള്ള മലകള്‍ തിങ്ങിനിറഞ്ഞ പ്രദേശങ്ങളില്‍ അതിനൂതന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി, വീടുകളും മറ്റു ടൂറിസ്റ്റ് സംവിധാനങ്ങളും നിര്‍മിക്കാനുള്ള മാര്‍ഗരേഖ രൂപപ്പെടുത്തിയ ആശയം ഏറെ ശ്രദ്ധേയമായി.

1979 ലെ യു എന്‍ സുസ്ഥിരവികസനത്തിനു വേണ്ടി നടപ്പിലാക്കിയ പദ്ധതികളുടെ കൃത്യമായ പുനരാവിഷ്‌കരണമായിരുന്നു മറ്റൊരു സംഘത്തിന്റെ നിര്‍മിതി. ഇതും ഏറെ പ്രശംസനീയമായി. കൂടാതെ, ഖുര്‍ആനും ആധുനിക ശാസ്ത്ര സംവിധാനങ്ങളും തമ്മിലുള്ള ബന്ധങ്ങളെ വിശദീകരിച്ചുകൊണ്ട് ഖുര്‍ആനിക സൂക്തങ്ങളിലൂടെ തെളിവ് നിരത്തി സൃഷ്ടിച്ചെടുത്ത നിര്‍മിതി ഏവരെയും അത്ഭുതപ്പെടുത്തി. ആസ്‌ട്രോണമി, ബയോളജി, ജിയോളജി, സുവോളജി തുടങ്ങിയ വ്യത്യസ്ത പഠനശാഖകളില്‍ നിന്നുള്ള ആശയങ്ങളാണ് മിക്ക നിര്‍മിതികളുടെയും രൂപകല്‍പ്പനകള്‍ക്ക് വഴിയൊരുക്കിയതെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.

Share This Story!