മഅദിന്‍ അക്കാദമിക്ക് കീഴില്‍ ചക്രക്കസേരയില്‍ കഴിയുന്നവരുടെ സംഗമം നടത്തി. ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സംഗമത്തിന് നേതൃത്വം നല്‍കി. ലോക്ക്ഡൗണ്‍ കാലത്ത് നാല് ചുമരുകള്‍ക്കുള്ളില്‍ തളച്ചിടുന്നതിന്റെ പ്രയാസം എല്ലാവരും അനുഭവിച്ചെങ്കില്‍ ജീവിത കാലം മുഴുവന്‍ ഈയൊരവസ്ഥയില്‍ കഴിയുന്നവര്‍ക്ക് താങ്ങും തണലുമേകാന്‍ തയ്യാറാകണമെന്നും അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ അധികൃതരും സമൂഹവും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംഗമത്തിൻ്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ സ്‌നേഹ യാത്ര നടത്തി. മുനീര്‍ പൊന്മള, ശിഹാബുദ്ധീന്‍ അഹ്‌സനി പട്ടര്‍ക്കടവ്, ഫവാസ് പൊന്മള, ജാബിര്‍ പൂക്കോട്ടൂര്‍, ഫസലുദ്ദീന്‍ പൈത്തിനി, ശഹീദ് പൊന്മള, ജാസിര്‍ അലി പൊന്മള, ശാക്കിര്‍ പൊന്മള, നാസര്‍ കൊപ്പം, ശമീര്‍ മച്ചിങ്ങല്‍, രഞ്ജിത്ത് പള്ളിപ്പുറം, സൈഫു അലനെല്ലൂര്‍, ഫവാസ് മച്ചിങ്ങല്‍, യൂനുസ് കോഡൂര്‍, ഷാജഹാന്‍ പൈത്തിനി എന്നിവര്‍ നേതൃത്വം നല്‍കി.