ബറാഅത്തിന്റെ പുണ്യം പകര്‍ന്ന് മഅദിന്‍ അക്കാദമിയില്‍ ആത്മീയ സംഗമം

ബറാഅത്ത് ദിനത്തോടനുബന്ധിച്ച് സ്വലാത്ത് നഗര്‍ മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ സംഘടിപ്പിച്ച ആത്മീയ സംഗമം വിശ്വാസികള്‍ക്ക് ആത്മ നിര്‍വൃതിയേകി. വൈകുന്നേരം 4 ന് ആരംഭിച്ച പരിപാടിക്ക് മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. പുതിയ ലോകം നേരിടുന്ന പ്രതിസന്ധികള്‍ക്ക് ആത്മീയതയാണ് പരിഹാരമെന്നും യഥാര്‍ത്ഥ വിശ്വാസിക്ക് ഒരാളോടും വിദ്വേഷം വെച്ച് പുലര്‍ത്താനാവില്ലെന്നും വിശുദ്ധ റമളാന്‍ നല്‍കുന്ന സന്ദേശമതാണെന്നും അദ്ദേഹം പറഞ്ഞു.
യാസീന്‍ പാരായണം, വിര്‍ദുല്ലത്വീഫ്, തസ്ബീഹ് നിസ്‌കാരം, ക്ഷേമായ്ശ്വര്യത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥന എന്നിവ നടന്നു. ലോക സമാധാനത്തിനായി പ്രത്യേക പ്രാര്‍ത്ഥനയും സംഘടിപ്പിച്ചു.
സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, ഗ്രാന്റ് മസ്ജിദ് ഇമാം ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ് എന്നിവര്‍ സംബന്ധിച്ചു.