മഅദിന്‍ അക്കാദമി ഓണ്‍ലൈന്‍ പഠനാരംഭം സംഘടിപ്പിച്ചു

മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ഓണ്‍ലൈന്‍ പഠനാരംഭം മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. മഅദിന്‍ അക്കാദമിയുടെ മെയിന്‍ ക്യാമ്പസ്, ഓഫ് ക്യാമ്പസ് എന്നിവിടങ്ങളിലെ മത-ഭൗതിക പഠന കേന്ദ്രങ്ങളുടെ പുതിയ അദ്ധ്യായന വര്‍ഷത്തെ തുടക്കമാണിത്. പ്രതിസന്ധികള്‍ കാരണം പഠനം മുടങ്ങരുതെന്നും വിവിധ ഓണ്‍ലൈന്‍ നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ച് വിദ്യ നുകരാന്‍ വിദ്യാര്‍ത്ഥികള്‍ സജ്ജരാവണമെന്നും അദ്ധേഹം പറഞ്ഞു.
കുല്ലിയ്യ ശരീഅ, കോളേജ് ഓഫ് ഇസ്്‌ലാമിക് ദഅ്‌വ, മഅദിന്‍ മോഡല്‍ അക്കാദമി, സ്‌കൂള്‍ ഓഫ് എക്‌സലന്‍സ്, സാദാത്ത് അക്കാദമി, അറബിക് വില്ലേജ്, തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ്, സുഫ്ഫ കാമ്പസ് വനിതാ സംരംഭങ്ങളായ ക്യൂലാന്റ്, ഷീ കാമ്പസ്, ഹിയ അക്കാദമി എന്നീ വിഭാഗങ്ങളിലെ ക്ലാസുകള്‍ക്കാണ് തുടക്കമായത്.
സൂം അപ്ലിക്കേഷന്‍, ഗൂഗ്ള്‍ മീറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ച് ക്ലാസുകള്‍ നടക്കും. എല്ലാ ദിവസവും രാവിലെ 6 മുതല്‍ 6.30 വരെ സാധാരണക്കാര്‍ക്ക് വേണ്ടി ക്ലാസ് നടക്കും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.