‘റോഡ് ടു മസൂരി’ സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു

മഅ്ദിന്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററായ മാജിക്‌സിനു കീഴില്‍ ആരംഭിക്കുന്ന ഫൗണ്ടേഷന്‍ കോഴ്‌സിന് മുന്നോടിയായി സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. അബ്ദു സലാം കെ.എ.എസ് ക്ലാസിന് നേതൃത്വം നല്‍കി. ശ്രദ്ധയോടെയുള്ള പഠനം നേരത്തെ തുടങ്ങുന്നത് വിജയ സാധ്യത വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാജിക്‌സ് മെന്റര്‍ മുഹമ്മദ് ഇസ്മായില്‍, സിവില്‍ സര്‍വീസ് ട്രൈനര്‍ മുഹമ്മദ് അസ്രത്ത്, മുഹമ്മദ് സഈദ് അംജദി, അബ്ദുല്‍ ഗനിയ് അദനി എന്നിവര്‍ പങ്കെടുത്തു.