മഅദിന്‍ മിഅ്‌റാജ് ആത്മീയ സമ്മേളനത്തിന് ആയിരങ്ങള്‍

മിഅ്റാജ് രാവിന്റെ ഭാഗമായി മഅദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ആത്മീയ സമ്മേളനം വിശ്വാസികള്‍ക്ക് ആത്മ നിര്‍വൃതിയേകി. റജബ് 27-ാം രാവിന്റെപുണ്യം തേടി ആയിരക്കണക്കിന് വിശ്വാസികളാണ് സമ്മേളനത്തില്‍ സംഗമിച്ചത്.
മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഏറെ പവിത്രമായ മാസങ്ങളാണ് സമാഗതമാകുന്നതെന്നും അതിന്റെ പവിത്രത കാത്ത് സൂക്ഷിക്കേണ്ട ബാധ്യത വിശ്വാസികള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്്‌ലാം ഏറ്റവും പുണ്യം കല്‍പ്പിക്കുന്ന വിവാഹം പോലുള്ള ചടങ്ങുകളെ അധര്‍മത്തിന്റെ കൂത്തരങ്ങുകളാക്കി മാറ്റുന്ന പ്രവണത ചിലരിലെങ്കിലും കണ്ട് വരുന്നു. ഇത്തരം ആഭാസങ്ങള്‍ക്കെതിരെ മത സംഘടനകളും മഹല്ല് കമ്മിറ്റികളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
മിഅ്‌റാജ് സന്ദേശ പ്രഭാഷണം, വിര്‍ദുല്ലത്വീഫ്, മുള്‌രിയ്യ, ജനാസ നിസ്‌കാരം, തസ്ബീഹ് നിസ്‌കാരം, തഹ്ലീല്‍, സ്വലാത്ത്, ഇസ്തിഗ്ഫാര്‍, തൗബ, പ്രാര്‍ത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. അജ്മീര്‍ ഖാജാ തങ്ങളുടെ ഉറൂസ് മുബാറകും സംഘടിപ്പിച്ചു. പരിപാടിക്കെത്തിച്ചേര്‍ന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തി.
സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, ഇബ്റാഹീം ബാഖവി മേല്‍മുറി, സി.ടി അബൂബക്കര്‍ മുസ്്ലിയാര്‍, സിറാജുദ്ദീന്‍ അഹ്‌സനികൊല്ലം, അബ്ദുസ്സലാം മുസ്്‌ലിയാര്‍ കൊല്ലം, ബീരാന്‍ മുസ്്‌ലിയാര്‍ മുതുവല്ലൂര്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ എന്നിവര്‍ സംബന്ധിച്ചു.