മഅ്ദിന്‍ മിംഹാര്‍ അഞ്ചാം വാര്‍ഷിക പ്രഖ്യാപനം നടത്തി

മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള മഅദിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റല്‍ ഹെല്‍ത്ത് ആന്‍ഡ് റിഹാബിലിറ്റേഷന്‍ കേന്ദ്രത്തിൻ്റെ അഞ്ചാം വാര്‍ഷിക പരിപാടികളുടെ പ്രഖ്യാപനം ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി നിര്‍വ്വഹിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വാര്‍ഷിക പരിപാടികളുടെ ഭാഗമായി മലബാറിലെ സ്‌കൂളുകള്‍, കോളേജുകള്‍, പ്രധാന കവലകള്‍ എന്നിവ കേന്ദ്രീകരിച്ച് ലഹരിക്കെതിരെ ബോധവത്കരണ സൈക്കിള്‍ യാത്ര, സ്‌മൈല്‍ എവരി ഡേ പ്രോഗ്രാമുകള്‍, സൗജന്യ സൈക്യാട്രിക് ഹോം കെയര്‍, പഠന വൈകല്യ നിര്‍ണയ ക്യാമ്പുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ആയിരം ലഹരി വിരുദ്ധ കൂട്ടായ്മകള്‍, സൈക്യാട്രിക് സെമിനാറുകള്‍, പുതിയ ബ്ലോക്കുകളുടെ സമര്‍പ്പണം എന്നിവ സംഘടിപ്പിക്കും. മന്ത്രിമാര്‍, മത സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും.
മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള ചികിത്സ, മദ്യം, മയക്കുമരുന്ന്, പുകവലി തുടങ്ങിയ ലഹരികള്‍ക്ക് അടിമപ്പെട്ടവര്‍ക്കുള്ള ചികിത്സ, കൗണ്‍സിലിംഗ്, മൊബൈല്‍ അഡിക്ഷന്‍, വൈവാഹിക പ്രശ്‌നങ്ങള്‍, വിഷാദം തുടങ്ങിയവക്കുള്ള പരിഹാരം എന്നിവയാണ് മഅദിന്‍ മിംഹാറിന് കീഴിലുള്ളത്.
വാര്‍ഷിക പ്രഖ്യാപന പരിപാടിയില്‍ മിംഹാര്‍ മാനേജിംഗ് ഡയറക്ടര്‍ ശബീറലി അദനി അധ്യക്ഷത വഹിച്ചു. മഅദിന്‍ അക്കാദമി ജനറല്‍ സെക്രട്ടറി പരി മാനുപ്പ ഹാജി, പബ്ലിക് സ്‌കൂള്‍ സീനിയര്‍ പ്രിന്‍സിപ്പാള്‍ ഉണ്ണിപ്പോക്കര്‍, ഉമ്മര്‍ മേല്‍മുറി, സൈതലവി സഅദി, നൗഫല്‍ കോഡൂര്‍, സൈതലവികോയ കൊണ്ടോട്ടി, ഡോ. ഫവാസ്, ഡോ. ശമീറലി, ഡോ. അബ്ദുസ്സലാം, ഡോ. സുഫിയാന്‍, ഡോ. ഖലീല്‍, ഡോ. നഈം നാസര്‍ തലശ്ശേരി, ഡോ. നൗഷാദ് പരപ്പനങ്ങാടി എന്നിവര്‍ പ്രസംഗിച്ചു.