കൊവിഡ് വ്യാപനം;മഅദിന്‍ പ്രാര്‍ത്ഥനാ സമ്മേളന പരിപാടികള്‍ ഓണ്‍ലൈനില്‍

മഅദിന്‍ അക്കാദമിക്ക് കീഴില്‍ എല്ലാ വര്‍ഷവും റമളാന്‍ 27-ാം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കാറുള്ള പ്രാര്‍ത്ഥനാ സമ്മേളനവും അനുബന്ധ പരിപാടികളും കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടത്തുമെന്ന് മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അറിയിച്ചു. ജീവ സംരക്ഷണം മതത്തില്‍ ഏറ്റവും പുണ്യമുള്ള കാര്യമാണെന്നും സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് നാടിന്റെ രക്ഷക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രാര്‍ത്ഥനാ സമ്മേളനത്തോടനുബന്ധിച്ച് മഅദിന്‍ കാമ്പസില്‍ നടന്ന് വരുന്ന വനിതാ വിജ്ഞാന വേദി, ബദ് ര്‍ അനുസ്മരണ സമ്മേളനം തുടങ്ങിയ പരിപാടികളും ഓണ്‍ലൈനായാണ് നടക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വാസികള്‍ ഏറെ പുണ്യം കല്‍പ്പിക്കുന്ന റമളാന്‍ 27-ാം രാവില്‍ പതിനായിരങ്ങളാണ് പ്രാര്‍ത്ഥനാ സംഗമത്തില്‍ സംബന്ധിക്കാറുള്ളത്. ഇത്തവണ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് പരിപാടിയില്‍ സംബന്ധിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഒരുക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്ലിയാര്‍ പ്രാര്‍ത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആഗോള പ്രശസ്ത പണ്ഡിതന്‍ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് ഹളര്‍മൗത് മുഖ്യാതിഥിയാകും. സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, പേരോട് അബ്ദുറഹ്്മാന്‍ സഖാഫി, സി.മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ പ്രസംഗിക്കും.