മഅദിന്‍ ആത്മീയ സമ്മേളനവും ആണ്ട് നേര്‍ച്ചയും സംഘടിപ്പിച്ചു

ആത്മീയതയുടെ കപട വേഷമണിഞ്ഞ് വിശ്വാസികളെ ചൂഷണം ചെയ്യുന്നവരെ കരുതിയിരിക്കണമെന്നും വ്യാജ ആത്മീയതയില്‍ വിശ്വാസികള്‍ വഞ്ചിതരാവരുതെന്നും മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച സ്വലാത്ത് ആത്മീയ സമ്മേളനത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയത മതത്തിന്റെ സത്തയാണ്. ധാര്‍മിക ജീവിതമാണ് ആത്മീയതയുടെ ഫലമെന്നും എന്നാല്‍ ആത്മീയതയുടെ മറവില്‍ പ്രവര്‍ത്തിക്കുന്ന വ്യാജന്മാരെ തുറന്ന് കാട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇമാം അബ്ദുല്ലാഹില്‍ ഹദ്ദാദ് (റ) വിന്റെ 311-ാം ആണ്ട് നേര്‍ച്ചയും സംഘടിപ്പിച്ചു. ഹാജിമാര്‍ക്ക് പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.
ലോക പ്രശസ്ത പണ്ഡിതനും ഗ്രന്ഥകാരനുമായ ഹബീബ് അബൂബക്കര്‍ ബിന്‍ അലി അല്‍ മശ്ഹൂര്‍ രചിച്ച കശ്ഫുല്‍ ഗുമ്മ അന്‍ ഹാദിഹില്‍ ഉമ്മ എന്ന രചനയുടെ മലയാള വിവര്‍ത്തനം ചടങ്ങില്‍ പ്രകാശനം നിര്‍വ്വഹിച്ചു. സല്‍മാന്‍ അദനി വാണിയമ്പലമാണ് വിവര്‍ത്തനം നടത്തിയത്.
പരിപാടിയില്‍ സയ്യിദ് ബാഖിര്‍ ശിഹാബ് തങ്ങള്‍ കോട്ടക്കല്‍, സയ്യിദ് പൂക്കോയ ജമലുല്ലൈലി തങ്ങള്‍ വെളിമുക്ക്, സയ്യിദ് ശഫീഖ് അല്‍ ബുഖാരി കരുവന്‍തിരുത്തി, സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, പി.എ.കെ മുഴപ്പാല, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, ഫൈസല്‍ ഹാജി പാറാട് എന്നിവര്‍ സംബന്ധിച്ചു.