മഅദിന്‍ സ്‌കൂള്‍ ജഴ്‌സി പുറത്തിറക്കി

മഅദിന്‍ അക്കാദമിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന എം.എസ്.എ (മഅദിന്‍ സോക്‌സര്‍ അക്കാദമി) യുടെ ജഴ്‌സി പ്രകാശനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. പരിശീലനം പൂര്‍ത്തിയാക്കുന്ന മഅദിന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് കീഴില്‍ പരിശീലനവും സര്‍ട്ടിഫിക്കറ്റും നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൈതലവിക്കോയ കൊണ്ടോട്ടി, അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍ , സ്‌കൂള്‍ മാനേജര്‍ അബ്ദുറഹ്മാന്‍ ചെമ്മങ്കടവ് സ്‌കൂള്‍ കോച്ചുമാരായ ശിഹാബ് കൊണ്ടോട്ടി, ഫാസില്‍ മങ്ങാട്ടു പുലം, നിയാസ് മൊറയൂര്‍ എന്നിവര്‍ സംബന്ധിച്ചു.