മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ റമളാന്‍ കാരുണ്യക്കിറ്റുകള്‍ വിതരണം ചെയ്തു. കൊവിഡ് കാരണമായി സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുമായി ജില്ലയിലെ വിവിധ ഭാഗങ്ങളിലായി പതിനയ്യായിരം കിറ്റുകളാണ് വിതരണം ചെയ്യുന്നത്. കിറ്റ് വതരണോദ്ഘാടനം അറവങ്കരയില്‍ നടന്നു. മഅദിന്‍ അക്കാദമി ജനറല്‍ മാനേജര്‍ സൈതലവി സഅദി വിതരണത്തിന് നേതൃത്വം നല്‍കി.

വര്‍ഷങ്ങളായി വിശുദ്ധ റമസാനില്‍ നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സഹായം വിതരണം ചെയ്തത്.

സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, ദുല്‍ഫുഖാറലി സഖാഫി, അബ്ദുല്‍ ജലീല്‍ അസ്ഹരി, ബഷീര്‍ സഅദി ആലത്തൂര്‍പടി, ശിഹാബലി അഹ്‌സനി എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ നേതൃത്വം നല്‍കി.