മഅദിന്‍ റമളാന്‍ പ്രാര്‍ത്ഥനാ സമ്മേളനം; 5555 അംഗ സംഘാടക സമിതി രൂപീകരിച്ചു

റമളാന്‍ 27-ാം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെയും അനുബന്ധ പരിപാടികളുടെയും സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു.
സയ്യിദ് അബൂബക്കര്‍ അല്‍ ഐദറൂസി പൂക്കോട്ടൂര്‍ , സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി, എസ്.ജെ.എം ജില്ലാ പ്രസിഡന്റ് കുഞ്ഞീതു മുസ്്ലിയാര്‍, കേരള മുസ്്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി മുസ്്തഫ മാസ്റ്റര്‍ കോഡൂര്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അലിയാര്‍ വേങ്ങര, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട്, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.പി മുജീബ് റഹ്മാന്‍ , നജ്മുദ്ധീന്‍ സഖാഫി പൂക്കോട്ടൂര്‍ , ഇബ്റാഹീം ബാഖവി വേങ്ങര എന്നിവര്‍ പ്രസംഗിച്ചു.
പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായി ആത്മീയ വൈജ്ഞാനിക കാരുണ്യ മേഖലകളിലായി റംസാന്‍ മുപ്പത് ദിനവും ഇഫ്ത്വാര്‍ സംഗമം, ഇഅ്തികാഫ് ജല്‍സ, വനിതാ വിജ്ഞാന വേദി, ചരിത്ര പഠനം, ബദ് ര്‍അനുസ്മരണ സംഗമം, മഹല്ലുകളിലൂടെ പൈതൃകയാത്ര, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, ഖത്മുല്‍ ഖുര്‍ആന്‍, നാട്ടു ദര്‍സ്, മഹല്ല് കൂട്ടായ്മ, റിലീഫ് കിറ്റ് വിതരണം തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
പരിപാടിയുടെ നടത്തിപ്പിനായി സയ്യിദ് അലി ബാഫഖി തങ്ങള്‍ (ചെയര്‍മാന്‍), പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), എ.പി അബ്ദുല്‍ കരീം ഹാജി ചാലിയം (ജനറല്‍കണ്‍വീനര്‍), പി.എം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ (വര്‍ക്കിംഗ് കണ്‍വീനര്‍), ഈത്തപ്പഴം ബാവ ഹാജി (ഫിനാന്‍സ് സെക്രട്ടറി), വി.അബ്ദുല്‍ ജീല്‍ സഖാഫി (കോ-ഓര്‍ഡിനേറ്റര്‍) എന്നിവരടങ്ങുന്ന 5555 അംഗ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.