മഅദിന്‍ എസ്.പി.സി കര്‍ഷക ദിനാചരണം നടത്തി

കര്‍ഷക ദിനത്തോടനുബന്ധിച്ചു മഅദിന്‍ പബ്ലിക് സ്‌കൂളിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകള്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. മേല്‍മുറി പുല്ലാണിക്കോട്ടെ പഴയകാല കര്‍ഷകനായിരുന്ന ചാത്തന്‍കുട്ടിയെ പൊന്നാട അണിയിച്ചു. പഴയ കാലത്തെ കാര്‍ഷിക രീതികളെയും അന്ന് നിലവിലുണ്ടായിരുന്ന പണിയായുധങ്ങളെയും അദ്ദേഹം പുതിയ തലമുറക്ക് പരിചയപ്പെടുത്തി. മത്തന്‍, പയര്‍, വെണ്ട, ചിരങ്ങ, കൈപ്പ തുടങ്ങിയവ അടങ്ങിയ പച്ചക്കറി കിറ്റും അദ്ദേഹത്തിന് കൈമാറി. ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൈതലവി കോയ, മാനേജര്‍ അബ്ദുറഹ്മാന്‍ ചെമ്മങ്കടവ്, സിറാജുദ്ധീന്‍ മച്ചിങ്ങല്‍, സൈഫുദ്ധീന്‍ അധികാരിത്തൊടി എന്നിവര്‍ സംബന്ധിച്ചു.