മഅദിന്‍ ജര്‍മന്‍ പഠന കേന്ദ്രം ആരംഭിച്ചു

മഅദിന്‍ അക്കാദമിക്ക് കീഴില്‍ ജര്‍മന്‍ ഭാഷാ പഠന കേന്ദ്രം ആരംഭിച്ചു. ഉസ്മാനിയ യൂണിവേഴ്‌സിറ്റി ജര്‍മന്‍ ഭാഷാ തലവനായിരുന്ന ജെ.വി.ഡി മൂര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജര്‍മന്‍ ഭാഷ സയന്‍സിന്റെയും സാഹിത്യത്തിന്റെയും ഭാഷയാണെന്നും പ്രസ്തുത ഭാഷയില്‍ 109 നോബല്‍ ജേതാക്കളുണ്ട് എന്നത് ഈ ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കിത്തരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ജര്‍മന്‍ ഭാഷാ പഠിതാക്കള്‍ക്ക് സാധ്യതകള്‍ വര്‍ധിച്ചിരിക്കുകയാണ്. രണ്ടായിരം ജര്‍മന്‍ കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ഇനിയും വര്‍ധിക്കും. ആയത് കൊണ്ട് ഏറ്റവും തൊഴില്‍ സാധ്യതയുള്ള മേഖലയാണ് ജര്‍മന്‍ ഭാഷാ മേഖലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. ഭാഷാ പഠനങ്ങള്‍ വിദ്യാഭ്യാസത്തിനും തൊഴിലിനും ഏറ്റവും ആവശ്യമാണെന്നും കോവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ മേഖലകള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജര്‍മനിയിലെ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് സൊസൈറ്റി പ്രതിനിധി ക്രിസ്റ്റോഫ് എ ഫ്രന്‍സ് മുഖ്യപ്രഭാഷണം നടത്തി. കേരള യൂണിവേഴ്‌സിറ്റി ജര്‍മന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അനീസ് എ, രാജസ്ഥാന്‍ ജര്‍മന്‍ ഇ ലാംഗ്വേജ് സ്റ്റുഡിയോ ഡയറക്ടര്‍ ദേവ്കരന്‍ സൈനി, വ്യൂ വര്‍ക്‌സ് കമ്പനി എഞ്ചിനിയര്‍ അബ്ദുള്ള മണ്ഡകത്തിങ്ങല്‍, ഉമര്‍ മേല്‍മുറി, നൗഫല്‍ കോഡൂര്‍, മഅദിന്‍ സ്പാനിഷ് അക്കാദമി ഡയറക്ടര്‍ ഹാമിദ് ഹുസൈന്‍, മഅദിന്‍ ജര്‍മന്‍ അക്കാദമി ഡയറക്ടര്‍ ഡോ.സുബൈര്‍ അംജദി, ഡോയിഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫാക്കല്‍റ്റി ഇസ്ഹാഖ് താമരശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.