പ്രൗഢമായി മഅദിന്‍ ആത്മീയ സമ്മേളനം വിദ്വേഷ – വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ നിയമനിര്‍മാണം നടത്തണം: കാന്തപുരം

Madin-Swalath-Majlis---Jumada-Al-Awwal-1443--01
Categories: Malayalam NewsPublished On: December 29th, 2021
Home/Malayalam News/പ്രൗഢമായി മഅദിന്‍ ആത്മീയ സമ്മേളനം വിദ്വേഷ – വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ നിയമനിര്‍മാണം നടത്തണം: കാന്തപുരം

Subscribe to Blog via Email

Enter your email address to subscribe to this blog and receive notifications of new posts by email.

വിദ്വേഷ – വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ സര്‍ക്കാറും പൊതു സമൂഹവും ഉറച്ച നിലപാട് സ്വീകരിക്കണമെന്നും ഒരുമയെ തകര്‍ക്കുന്ന ഇത്തരം പ്രവണതകളെ ചെറുത്തു തോല്‍പ്പിക്കണമെന്നും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്്ലിയാര്‍ പറഞ്ഞു. മഅദിന്‍ അക്കാദമി മലപ്പുറം സ്വലാത്ത് നഗില്‍ സംഘടിപ്പിച്ച ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.

ഭാരതം വിവിധ മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും വിളനിലമാണ്. രാജ്യത്തെ മതേതരത്വവും സഹിഷ്ണുതയും ആഗോള തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ സമീപ കാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന കലാപാഹ്വാനങ്ങളും വംശഹത്യാ ഭീഷണിയും ഏറെ ആശങ്കയുയര്‍ത്തുന്നു. വിവിധ മതവിശ്വാസികള്‍ക്ക് നേരെയുള്ള വെല്ലുവിളിക്കെതിരെ പൊതുസമൂഹം കൈകോര്‍ക്കണം. രാജ്യത്തെ സമാധാനം കെടുത്തുന്ന ഇത്തരം ദുശ്ശക്തികളെ ഭരണകൂടം പിടിച്ചുകെട്ടണം. രാജ്യശില്‍പ്പികള്‍ സ്വപ്നം കണ്ട നാനാത്വത്തില്‍ ഏകത്വം രാജ്യത്ത് നിലനില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുമ്പോള്‍ വ്യക്തിഹത്യയും വധ ഭീഷണിയും കൊലയും നടത്തുന്നത് ഭീരുക്കളുടെ സ്വഭാവമാണ്. ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെയുള്ള ഇത്തരം ശ്രമങ്ങള്‍ അപലപീനയമാണ്. അത്തരം മോശമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ നയിക്കുന്നത് ആദര്‍ശ മൂല്യങ്ങളല്ല, മൃഗീയതയാണ്. അഭിപ്രായ ഭിന്നതകളുടെയും വ്യത്യസ്ത നിലപാടുകളുടെയും പേരില്‍ ആര്‍ക്കെതിരെയും ഇത്തരം ശ്രമങ്ങള്‍ അനുവദിക്കാനാവില്ല. കൊലവിളി നടത്തുന്നവരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നല്‍കണം.

മഅദിന്‍ അക്കാദമി മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ആത്മീയ സമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെ്ക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.

പുതുവര്‍ഷം ആത്മ പരിശോധനയുടേതും പുരോഗതിക്കായുള്ള പുതു പ്രതിജ്ഞകളുടേതുമാകണം. ഇതിനു പകരം അര്‍ത്ഥമില്ലാത്ത ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ആഘോഷങ്ങളെ ലഹരിയില്‍ മുക്കി സമൂഹത്തെ നിര്‍ജ്ജീവമാക്കാനുള്ള ഗൂഢ ശ്രമങ്ങള്‍ കാണാതിരുന്നു കൂടാ. ലഹരി ലഭ്യമാവുന്ന വഴികള്‍ അടച്ച് ഈ ആപത്തില്‍ നിന്ന് നാടിനെ രക്ഷിക്കാനുള്ള കടമയില്‍ നിന്നും സര്‍ക്കാര്‍ ഒഴിഞ്ഞു മാറരുത്. വ്യക്തികളും കുടുംബങ്ങളും സാമൂഹ്യ സംഘടനകളും ലഹരി വിപത്തിനെതിരെ ജാ?ഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിപാടിയില്‍ മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ശൈഖ് രിഫാഈ ആണ്ട് നേര്‍ച്ച, രിഫാഈ മൗലിദ്, സ്വലാത്ത്, ഖുര്‍ആന്‍ പാരായണം, തഹ്‌ലീല്‍, പ്രാര്‍ത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.

സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി തങ്ങള്‍ ചേളാരി, സയ്യിദ് ബാഖിര്‍ ശിഹാബ് തങ്ങള്‍, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍ തലപ്പാറ, സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി മഞ്ഞപ്പറ്റ ഹംസ മുസ്്‌ലിയാര്‍, സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം മുസ്തഫ കോഡൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Share This Story!