മഅദിന്‍ ആത്മീയ സംഗമവും മമ്പുറം നേര്‍ച്ചയും നടത്തി

മഅദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് ആത്മീയ സംഗമവും മമ്പുറം ആണ്ട് നേര്‍ച്ചയും സംഘടിപ്പിച്ചു. പരിപാടിക്ക് മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി.
സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി മേല്‍മുറി അദ്ധ്യക്ഷത വഹിച്ചു. മന്‍ഖൂസ് മൗലിദ് പാരായണം, സ്വലാത്തുന്നാരിയ്യ, മുള്‌രിയ്യ, ഹദ്ദാദ്, ഖുര്‍ആന്‍ പാരായണം, തഹ്‌ലീല്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
സയ്യിദ് മുഹമ്മദ് ഖാസിം സ്വാലിഹ് ഹൈദ്രൂസി, പി എ കെ മുഴപ്പാല, സിറാജുദ്ദീന്‍ അഹ്‌സനി കൊല്ലം, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, ദുല്‍ഫുഖാര്‍ അലി സഖാഫി, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍ എന്നിവര്‍ സംബന്ധിച്ചു.