മഅ്ദിൻ അക്കാദമിയിൽ നിന്നുമുള്ള പുതുമകൾ

മഅ്ദിനിൽ നിന്നുള്ള വാർത്തകളും അറിയിപ്പുകളും ആണ് ഇവിടെ നൽകിയിട്ടിരിക്കുന്നത്.

Hijra Conference 2019

ആത്മീയ പ്രഭയിലലിഞ്ഞ് പതിനായിരങ്ങൾ; മഅ്ദിൻ മുഹറം സമ്മേളനത്തിന് പ്രൗഢ സമാപനം

മുഹറം പത്തിന്റെ വിശുദ്ധിയിൽ മലപ്പുറം സ്വലാത്ത് നഗറിൽ സംഘടിപ്പിച്ച ആശൂറാഅ് ആത്മീയ സമ്മേളനത്തിൽ പതിനായിരങ്ങൾ സംബന്ധിച്ചു. മാനവിക ചരിത്രത്തിലെ നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ആശൂറാഇന്റെ പുണ്യം തേടി സംസ്ഥാനത്തിനകത്തും പുറത്തുമായി  നിന്നെത്തിയ വിശ്വാസികൾ ഒരു പകൽ മുഴുവൻ ദിക്‌റുകളും പ്രാർത്ഥനകളുമുരുവിട്ട് സ്വലാത്ത് നഗറിൽ സംഗമിച്ചു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പരിപാടികൾക്ക് നേതൃത്വം നൽകി. തിരിച്ചു വരവിന്റെയും പ്രതിസന്ധികളിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പിന്റെയും പാഠമാണ് ഹിജ്‌റ വർഷത്തിലെ ആദ്യ മാസമായ മുഹറം നൽകുന്നതെന്ന്…

Swalath News August 2019

മഅ്ദിൻ അക്കാദമി ഹിജ്‌റ ക്യാമ്പയിന് തുടക്കമായി

ഇസ്‌ലാമിക് കലണ്ടറിലെ ആദ്യ മാസമായ മുഹറത്തോടനുബന്ധിച്ച് മഅ്ദിൻ അക്കാദമിക്ക് കീഴിൽ സംഘടിപ്പിക്കുന്ന 10 ദിവസം നീണ്ടുനിൽക്കുന്ന ഹിജ്‌റ ക്യാമ്പയിന് ഉജ്ജ്വല തുടക്കം. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ക്യാമ്പയിൻ പരിപാടികളുടെ പ്രഖ്യാപനം നടത്തി. ഹിജ്‌റ ക്യാമ്പയിനിന്റെ ഭാഗമായി ഫസ്റ്റ് ഓഫ് മുഹർറം, ഹിജ്‌റ ശിൽപ്പശാല, ഗോള ശാസ്ത്ര സെമിനാർ, സ്‌കൂൾ ഓഫ് ഖുർആൻ, മെസ്സേജ് ഡിസ്‌പ്ലേ, ക്വിസ് മത്സരം, പ്രബന്ധ മത്സരം എന്നിവ…

Asam Special Prayer Congregation Programme

ആസാമിലെ ദുരിതമനുഭവിക്കുന്നവർക്കായി കൈ കോർക്കുക; ഖലീൽ അൽ ബുഖാരി തങ്ങൾ

പ്രളയം ദുരിതം വിതച്ച ആസാമിലെ ജനങ്ങളെ സഹായിക്കുന്നതിനും വിവിധ സഹായങ്ങൾ നൽകി താങ്ങാവുന്നതിനും മുന്നിട്ടിറങ്ങണമെന്നും കേരള മുസ്്‌ലിം ജമാഅത്ത് അടക്കമുള്ള സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ജുമുഅക്ക് ശേഷം നടക്കുന്ന ആസാം ഫണ്ട് ശേഖരണത്തിൽ പങ്കാളികളാവണമെന്നും കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അഭ്യർത്ഥിച്ചു. പ്രളയത്തിന്റെ കെടുതികൾ പരസ്പര സഹകരണത്തോടെ അതിജീവിച്ച നാം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്കായി പ്രത്യേകം പള്ളികളിലും മറ്റും പ്രാർത്ഥനാ സംഗമങ്ങൾ സംഘടിപ്പിക്കുവാനും അദ്ദേഹം…

സ്‌കൂളുകൾ, കോളേജുകൾ, സ്ഥാപനങ്ങൾ

5 സെന്റ് ഭൂമിയിൽ 120 വിദ്യാർത്ഥികളുമായി ആരംഭിച്ച സ്ഥാപനം ഇന്ന് 35ലധികം സ്ഥാപനങ്ങളിലായി 21000 ലധികം വിദ്യാർത്ഥികൾ പഠനം നടത്തുന്ന സ്ഥാപനമാണ്. നിരവധി അന്താരാഷ്ട്ര സർവ്വകലാശാലകളുമായി വിദ്യാഭ്യാസ വിനിമയ കരാറുകളിലേർപ്പെട്ട മഅ്ദിൻ രാജ്യത്തെ തന്നെ മുൻനിര വിദ്യാഭ്യാസ കേന്ദ്രമായി വളർന്നിരിക്കുന്നു.

ഭിന്ന ശേഷിക്കാർക്ക് പ്രതേകമായൊരു സ്ഥാപന സമുച്ഛയം

ശാരീരികമായും മാനസികമായും ഭിന്ന ശേഷിയുള്ളവരും വിവിധ കാരണങ്ങളാല്‍ പൊതുധാരയിലേക്ക് വരാന്‍ കഴിയാത്തവരുമായ ആളുകള്‍ക്കായി പ്രത്യേകമായൊരു കാമ്പസ് ആണ്‌ മഅദിൻ ഏബ്ള്‍ വേള്‍ഡ്.
വീല്‍ ചെയര്‍ ഉപയോഗിക്കുന്നവര്‍, ദൗര്‍ഭാഗ്യകരമായ അപകടങ്ങളില്‍പ്പെട്ട് ശയ്യാവലംബികളായവര്‍, ഓട്ടിസം ബാധിച്ചവര്‍, എല്ലാവരെയും പോലെ ശാരീരിക – മാനസിക ശേഷിയില്ലാത്തവര്‍.. ഇത്തരക്കാര്‍ക്കൊക്കെ അഭയസ്ഥാനമാകും ഏബ്ള്‍ വേള്‍ഡ്. പുനരധിവാസം, ഡേകെയര്‍, തൊഴില്‍ പരിശീലനം, ഫാമിലി എംപവര്‍മെന്റ്, കൗണ്‍സലിംഗ് തുടങ്ങി വിവിധ തലങ്ങളില്‍ ഇത്തരക്കാര്‍ക്കൊപ്പം നില്‍ക്കാന്‍അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ കാമ്പസിന് കഴിയും.
ഏബ്ള്‍ വേള്‍ഡിന്റെ ശിലാസ്ഥാപന കര്‍മ്മം ജൂലൈ 27ന് ലുലുഗ്രൂപ്പ് ഇന്റര്‍നാഷനല്‍ മേധാവി പത്മശ്രീ എം.എ യൂസുഫ് അലി സാഹിബ് നിര്‍വ്വഹിച്ചു.

ലഭ്യമായ കോഴ്‌സുകൾ

മഅ്ദിൻ അക്കാദമിയിൽ ലഭ്യമായ കോഴ്‌സുകളും ട്രൈനിംഗ് പരിപാടികളുമാണ് ഇവിടെ നൽകിയിരിക്കുന്നത്.

പി. ജി. കോഴ്‌സുകൾ

 • മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ
 • മൗലവി ഫാളിൽ അദനി

ഡിഗ്രി കോഴ്‌സുകൾ

 • മൗലവി ആലിം അദനി
 • ബി. എസ്. സി. മൈക്രോ ബയോളജി
 • ബി. ബി. എ
 • ബി. കോം

ഡിപ്ലോമകൾ

 • സിവിൽ എഞ്ചീനീയറിംഗ്
 • മെക്കാനിക്കൽ എഞ്ചീനീയറിംഗ്
 • ഇലക്ട്രിക്കൽ എഞ്ചീനീയറിംഗ്
 • ഓട്ടോമൊബൈൽ എഞ്ചീനീയറിംഗ്
 • കംപ്യൂട്ടർ എഞ്ചീനീയറിംഗ്
 • ആർക്കിടെകചർ എഞ്ചീനീയറിംഗ്‌

വൊക്കേഷണൽ ട്രൈനിംഗ് കോഴ്‌സുകൾ

 • ഡ്രോട്ട്‌സ്മാൻ സിവിൽ
 • ഇലക്ട്രീഷ്യൻ
 • റെഫ്‌റിജിറേറ്റർ എ. സി. മെക്കാനിക്ക്‌
 • ഇന്റീരിയർ ഡെക്കറേഷൻ ഡിസൈനിംഗ്‌
 • കോപ്പ

സെർട്ടിഫിക്കറ്റ് കോഴ്‌സുകൾ

 • ഫാമിലി കൗൺസിലിംഗ്
 • റെഫ്‌റിജിറേറ്റർ എ. സി. മെക്കാനിക്ക്
 • പ്രീ സ്‌കൂൾ ടീച്ചർ ട്രൈനിംഗ്‌
 • യോഗ തെറാപ്പി
 • മീഡിയ റൈറ്റിംഗ്‌
 • ടൈലറിംഗ്
 • ഓഫീസ് അഡ്മിനിസ്‌ട്രേഷൻ
 • ഓഫീസ് അക്കൗണ്ടിംഗ്‌
 • ബുക്ക് ബൈന്റിംഗ്‌

സെക്കണ്ടറി ഹയർ സെക്കണ്ടറി

 • ഹയർ സ്റ്റഡീസ് ഇൻ ഇസ്ലാമിക് സയൻസ്
 • എച്ച്. എസ്. ഇ
 • എസ്. എസ്. ഇ
 • മദ്രസ സെക്കണ്ടറി

20

ജ്ഞാന സമൃതിയുടെ വർഷങ്ങൾ

45+

സ്‌കൂളുകൾ, കോളേജുകൾ, സ്ഥാപനങ്ങൾ

15+

കാമ്പസുകൾ

25,000+

സന്തുഷ്ട വിദ്യാർത്ഥി കുടുംബം