ഭക്തി സാന്ദ്രമായി മഅ്ദിന്‍ ആത്മീയ സമ്മേളനം

മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗറില്‍ ആത്മീയ സമ്മേളനവും സ്വലാത്ത് മജ്ലിസും സംഘടിപ്പിച്ചു. വിശുദ്ധ റമളാന് മുന്നോടിയായി നടന്ന പരിപാടി സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി ഉദ്ഘാടനം ചെയ്തു. ആത്മീയ സമ്മേളനത്തിന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി. വിശുദ്ധ റമസാന്‍ സുകൃതങ്ങളുടെ വിളവെടുപ്പ് കാലമാണെന്നും വിശ്വാസി സമൂഹം പുണ്യമാസത്തെ അര്‍ഹിക്കുന്ന രീതിയില്‍ വരവേല്‍ക്കണമെന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു. തെരഞ്ഞെടുപ്പും വിജയാഘോഷങ്ങളും അപരന്റെ അഭിമാനം പിച്ചിച്ചീന്തുന്നതാവരുതെന്നും പുണ്യ മാസത്തിന്റെ പവിത്രത വിശ്വാസികള്‍ കാത്ത് സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം മരണപ്പെട്ട പ്രമുഖ പണ്ഡിതനും ഇസ് ലാമിക് എജ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ഡയറക്ടറുമായിരുന്ന ശാന്തപുരം ശാഹുല്‍ ഹമീദ് ബാഖവിയെ ചടങ്ങില്‍ അനുസ്മരിച്ചു. റമളാന്‍ മുന്നൊരുക്ക പ്രഭാഷണം, വിര്‍ദുല്ലത്വീഫ്, ഇസ്തിഗ്ഫാര്‍, സ്വലാത്ത്, തൗബ, പ്രാര്‍ത്ഥന, അന്നദാനം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, സയ്യിദ് അബ്ദുറഹ്്മാന്‍ മുല്ലക്കോയതങ്ങള്‍ പാണ്ടിക്കാട്, സയ്യിദ് ഹുസൈന്‍ അസ്സഖാഫ്, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി, കേരള മുസ്്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, മഅ്ദിന്‍ ഗ്രാന്റ് മസ്ജിദ് ഇമാം ശൗക്കത്ത് സഖാഫി കച്ചേരിപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു.