മര്‍ഹബന്‍ റമസാന്‍ സംഗമത്തോടെ മഅദിന്‍ റമസാന്‍ ക്യാമ്പയിന് തുടക്കം

വിശുദ്ധ റമസാനിനെ സ്വാഗതം ചെയ്ത് സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച മര്‍ഹബന്‍ റമസാന്‍ സംഗമത്തോടെ ഒരു മാസം നീണ്ട് നില്‍ക്കുന്ന മഅദിന്‍ റമസാന്‍ ക്യാമ്പയിന് തുടക്കമായി. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ക്യാമ്പയിന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സംഗമത്തിന് നേതൃത്വം നല്‍കി. ഹൃദയ ശുദ്ധീകരണമാണ് വ്രതത്തിന്റെ ലക്ഷ്യമെന്നും സഹജീവിയുടെ പട്ടിണിയും പ്രതിസന്ധിയും മനസ്സിലാക്കാനുള്ള അവസരമാണ് നോമ്പ് കാലം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് അല്‍ ഹൈദ്രൂസി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി, അബൂബക്കര്‍ സഖാഫി അരീക്കോട്, അഷ്‌റഫ് സഖാഫി പൂക്കോട്ടൂര്‍, മൂസ ഫൈസി ആമപ്പൊയില്‍, കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം മുസ്തഫ കോഡൂര്‍, ബാവ ഹാജി തലക്കടത്തൂര്‍, സുബൈര്‍ ഹാജി പട്ടര്‍ക്കടവ് എന്നിവര്‍ സംബന്ധിച്ചു.