മുല്‍തഖല്‍ അഷ്‌റാഫ് സാദാത്ത് കോണ്‍ഫറന്‍സ് അടുത്ത മാസം 8 ന് മഅദിന്‍ കാമ്പസില്‍ ; സ്വാഗത സംഘം ഓഫീസ് തുറന്നു

കേരളത്തിലെ വിവിധ ഖബീലകളില്‍ പെട്ട തങ്ങന്‍മാരെ പങ്കെടുപ്പിച്ച് മഅദിന്‍ അക്കാദമിക്ക് കീഴില്‍ അടുത്തമാസം 8 ന് ബുധനാഴ്ച സംഘടിപ്പിക്കുന്ന സാദാത്ത് കോണ്‍ഫറന്‍സിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വഹിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ഹബീബ് കോയ തങ്ങള്‍ ചേങ്ങോട്ടൂര്‍, സയ്യിദ് അലി ഹസന്‍ സൈനി, സയ്യിദ് വാഹിദ് ശിഹാബ് പാണക്കാട്, ദുല്‍ഫുഖാര്‍ അലി സഖാഫി എന്നിവര്‍ സംബന്ധിച്ചു.
സൊലൂഷന്‍ 44 എന്ന പേരില്‍ സംഘടിപ്പിക്കുന്ന സാദാത്ത് കോണ്‍ഫറന്‍സ് ലോക പ്രശസ്ത പണ്ഡിതനും സാദാത്ത് റിസേര്‍ച്ച് സ്‌കോളറുമായ സയ്യിദ് ഔന്‍ അല്‍ ഖദ്ദൂമി ജോര്‍ദ്ദാന്‍ ഉദ്ഘാടനം ചെയ്യും. മഅദിന്‍ അക്കാമദി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിക്കും.
രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ നടക്കുന്ന കോണ്‍ഫറന്‍സില്‍ ചരിത്രം, സംരംഭകത്വം, ഇസ്്‌ലാമിക വാസ്തു ശാസ്ത്രം, കരിയര്‍ ഗൈഡന്‍സ്, അവാര്‍ഡ് ദാനം, ഇജാസത്തുകള്‍ തുടങ്ങിയ സെഷനുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും. വിവരങ്ങള്‍ക്കും ബുക്കിംഗിനും: 9645338343, 9633677722