മഅദിന്‍ സ്‌നേഹ നബി ക്യമ്പയിന് പ്രൗഢമായ തുടക്കം

പ്രവാചകര്‍ മുഹമ്മദ് നബിയുടെ 1496-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഅദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന സ്‌നേഹ നബി ക്യാമ്പയിന് പ്രൗഢമായ തുടക്കമായി.40 ദിവസം നീണ്ട് നില്‍ക്കുന്ന ക്യാമ്പയിന്‍ ഉദ്ഘാടനം മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വ്വഹിച്ചു. പ്രവാചകര്‍ മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ ഏറെ പ്രസക്തമാണെന്നും സമൂഹത്തില്‍ വര്‍ഗീയത സൃഷ്ടിക്കുന്നവര്‍ പ്രവാചകന്റെ ജീവിതം ഒരാവര്‍ത്തി വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനും അക്രമത്തിനും പ്രവാചകന്റെ പിന്തുണയില്ലെന്നും ജാതി-മത ഭേദമന്യേ എല്ലാവരെയും സ്‌നേഹിക്കാനാണ് അവിടുത്തെ കല്‍പനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌നേഹ നബി ക്യാമ്പയിനിന്റെ ഭാഗമായി മഅ്ദിന്‍ അക്കാദമിയുടെ വിവിധ പരിപാടികളുടെ പ്രഖ്യാപനവും അദ്ദേഹം നടത്തി. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.
മീലാദ് വിളംബരം, സ്‌നേഹ നബി സെമിനാര്‍, പ്രവാചക സന്ദേശ പ്രഭാഷണങ്ങള്‍, സീറത്തുന്നബി, ചരിത്ര ശേഖരണം, പ്രഭാത മൗലിദ്, കൊളാഷ് പ്രദര്‍ശനങ്ങള്‍, ലൈറ്റ് ഓഫ് മദീന, വിവിധ ഭാഷകളില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്ന ആസ്വാദന വേദി, മൗലിദ് പാരായണം, സ്വീറ്റ് പ്രൈസ്, മുത്ത്് നബി ക്വിസ്, വീഡിയോ ടോക്, ബുക് ടെസ്റ്റ്, സ്റ്റാറ്റസ് വീഡിയോ, ഭക്ഷണ വിതരണം, വിധവാ സഹായം, നിര്‍ധനര്‍ക്കുള്ള കിറ്റ് വിതരണം എന്നിവ ക്യാമ്പയിനിന്റെ ഭാഗമായി നടക്കും.
സയ്യിദ് ബാഖിര്‍ ശിഹാബ് തങ്ങള്‍ കോട്ടക്കല്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് ഖാസിം സ്വാലിഹ് ഹൈദ്രൂസി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, പി എ കെ മുഴപ്പാല, സിറാജുദ്ദീന്‍ അഹ്‌സനി കൊല്ലം, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, ബാവ ഹാജി തലക്കടത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.