പ്രൗഢമായി മഅദിന്‍ അക്കാദമി ‘ബിദായ’ പഠനാരംഭം

Categories: Malayalam NewsPublished On: April 21st, 2024

Subscribe to Blog via Email

Enter your email address to subscribe to this blog and receive notifications of new posts by email.

മഅദിന്‍ അക്കാദമിക്ക് കീഴില്‍ മത-ഭൗതിക സമന്വയ വിദ്യാഭ്യാസം കരസ്ഥമാക്കുന്നവരുടെ പഠനാരംഭമായ ‘ബിദായ 24’ പ്രൗഢമായി. മഅദിന്‍ കാമ്പസില്‍ നടന്ന ചടങ്ങിന് സമസ്ത സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ പ്രശസ്ത കര്‍മ ശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈനിന്റെ ആദ്യ വാചകങ്ങള്‍ അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് ചൊല്ലിക്കൊടുത്തു.

മഅ്ദിന്‍ അക്കാദമിയിലെ ആറാം ക്ലാസ് മുതല്‍ പിജി തലം വരെ സൗജന്യ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ സംബന്ധിച്ചത്. മത – ഭൗതിക സമന്വയ പഠനത്തോടൊപ്പം ഫോറീന്‍ ലാംഗ്വേജ് ക്ലബ്ബുകള്‍, സിവില്‍ സര്‍വീസ് കോച്ചിംഗ്, വിവിധ മത്സര പരീക്ഷകളുടെ പരിശീലനം, സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കാന്‍ എം ലിറ്റ്, പ്രസംഗ എഴുത്ത് പരിശീലനത്തിന് ക്രിയേറ്റീവ് ഹബ്ബ് തുടങ്ങിയ സംരംഭങ്ങള്‍ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാനായി പ്രവര്‍ത്തിച്ച് വരുന്നു.

ജെ.ആര്‍.എഫും നെറ്റും വ്യത്യസ്ത ദേശീയ അന്തര്‍ദേശീയ സര്‍വകലാശാലകളിലേക്കുള്ള പ്രവേശനങ്ങളും കേരളത്തിനകത്തും പുറത്തുമായുള്ള വ്യത്യസ്ത മേഖലകളിലെ മികവാര്‍ന്ന നേട്ടങ്ങളും ടെക്‌നിക്കല്‍ രംഗത്തെ ക്രിയാത്മക സംഭാവനകളും സര്‍ഗാത്മക ഇടപെടലുകളിലുമായി കഴിഞ്ഞ അധ്യായന വര്‍ഷം അഭിമാനകരമായ ഒരുപാട് നിമിഷങ്ങള്‍ സമ്മാനിച്ചാണ് വിദ്യാര്‍ത്ഥികള്‍ പുതിയ പഠനാരംഭത്തിന് തുടക്കം കുറിച്ചത്.
പരിപാടിയില്‍ സമസ്ത ജില്ലാ സെക്രട്ടറിയും മഅ്ദിന്‍ കുല്ലിയ്യ ശരീഅ കര്‍മ ശാസ്ത്ര വിഭാഗം തലവനുമായ ഇബ്‌റാഹീം ബാഖവി മേല്‍മുറി ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അല്‍ ഐദറൂസി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബ്ദുന്നാസിര്‍ അഹ്‌സനി കരേക്കാട്, അബൂബക്കര്‍ സഖാഫി അരീക്കോട്, മൂസ ഫൈസി ആമപ്പൊയില്‍, അബ്ദുല്‍ ഗഫൂര്‍ കാമില്‍ സഖാഫി കാവനൂര്‍, ശഫീഖ് റഹ്മാന്‍ മിസ്ബാഹി പാതിരിക്കോട്, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, എം. ദുല്‍ഫുഖാര്‍ അലി സഖാഫി, കെ ടി അബ്ദുസമദ് സഖാഫി മേല്‍മുറി, ബഷീര്‍ സഅദി വയനാട്, അബ്ദുള്ള അമാനി പെരുമുഖം എന്നിവര്‍ സംബന്ധിച്ചു.

Share This Story!