സയ്യിദ് അഹ്മദുല്‍ ബുഖാരി ആണ്ട് നേര്‍ച്ചക്ക് പ്രൗഢമായ സമാപനം

മഅദിന്‍ അക്കാദമിക്ക് കീഴില്‍ 4 ദിവസങ്ങളിലായി നടന്നു വന്ന സയ്യിദ് അഹ്മദുല്‍ ബുഖാരി ആണ്ട് നേര്‍ച്ചക്കും റബീഅ് ആത്മീയ സമ്മേളനത്തിനും പ്രൗഢമായ പരിസമാപ്തി. സമാപന സമ്മേളനം കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് സഖാഫി കാന്തപുരം, സ്വഫ് വാന്‍ സഖാഫി പത്തപ്പിരിയം എന്നിവര്‍ പ്രഭാഷണം നടത്തി. മൗലിദ് പാരായണം, ഖുര്‍ആന്‍ പാരായണം, തഹ് ലീല്‍, സ്വലാത്ത്, പ്രാര്‍ത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. പരിപാടിക്കെത്തിയ വിശ്വാസികള്‍ക്ക് അന്നദാനവും നല്‍കി.

മഅദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച റബീഅ് ആത്മീയ സമ്മേളനം സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു.
സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാന്‍ അല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, റസാ അക്കാദമി ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. റഈസ് അഹ്മദ് റസ്‌വി മഹാരാഷ്ട്ര, പ്രൊഫ. അബ്ദുല്‍ മജീദ് സിദ്ധീഖി, നയാസുള്ള ഖാന്‍ മലേഗാവ്, സി.ടി മുഹമ്മദ് മുസ്്‌ലിയാര്‍, സിറാജുദ്ധീന്‍ അഹ്‌സനി കൊല്ലം, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം മുസ്തഫ കോഡൂര്‍, ബാവ ഹാജി തലക്കടത്തൂര്‍, ഈത്തപ്പഴം ബാവ ഹാജി എന്നിവര്‍ സംബന്ധിച്ചു.