മഅദിന്‍ രിഹ്‌ലതുല്‍ ഖുര്‍ആന്‍ നൂറ് കേന്ദ്രങ്ങളില്‍; പദ്ധതിക്ക് തുടക്കമായി

മഅദിന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന രിഹ് ലതുല്‍ ഖുര്‍ആന്‍ പദ്ധതിക്ക് തുടക്കം. വിശുദ്ധ ഖുര്‍ആനിന്റെ പാരായണ ശാസ്ത്ര പഠനം വിദ്യാര്‍ത്ഥികള്‍ക്ക് നുകര്‍ന്ന് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ട നൂറ് കേന്ദ്രങ്ങളില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. പ്രഥമ കേന്ദ്രത്തിന്റെ ഉദ്ഘാടനം മേല്‍മുറി ആലത്തൂര്‍പടിയില്‍ മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വ്വഹിച്ചു. ഖുര്‍ആന്‍ ഏറെ തെറ്റുദ്ധരിപ്പിക്കപ്പെടുന്ന കാലത്ത് അതിന്റെ സുന്ദരമായ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുവാനും ശ്രവണ സുന്ദരമായ പാരായണ രീതിയെ പ്രോത്സാഹിപ്പിക്കുവാനും രിഹ്‌ലതുല്‍ ഖുര്‍ആന്‍ പദ്ധതിക്കാവുമെന്നും അദ്ദേഹം പറഞ്ഞു. മഅദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിന് കീഴില്‍ കേരള മുസ്്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് യൂണിറ്റ് ഘടകങ്ങളുമായി സഹകരിച്ചാണ് പദ്ധതി.
സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി അദ്ധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി കരുവള്ളി അബ്ദുറഹീം, എസ്.വൈ.എസ് മലപ്പുറം സോണ്‍ പ്രസിഡന്റ് ദുല്‍ഫുഖാര്‍ അലി സഖാഫി, മഅദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് ഡയറക്ടര്‍ ബഷീര്‍ സഅദി, ഖാരിഅ് അസ് ലം സഖാഫി മൂന്നിയൂര്‍, ഇ.കെ മുഹമ്മദ് ബാഖവി, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി അംഗം ഇര്‍ഫാന്‍ സഖാഫി, ടി.പി മുഹമ്മദ് മുസ്്‌ലിയാര്‍, എസ്.എസ്.എഫ് മേല്‍മുറി സര്‍ക്കിള്‍ പ്രസിഡന്റ് ഇസ്മാഈല്‍ സഖാഫി, സൈനുദ്ധീന്‍ സഖാഫി ആലത്തൂര്‍പടി എന്നിവര്‍ പ്രസംഗിച്ചു.