സയ്യിദ് അഹ്മദുല്‍ ബുഖാരി ആണ്ട് നേര്‍ച്ചക്കും പ്രകീര്‍ത്തന സദസ്സിനും ഇന്ന് (ചൊവ്വ) തുടക്കം

മഅദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന സയ്യിദ് അഹ്മദുല്‍ ബുഖാരി ആണ്ട് നേര്‍ച്ചക്കും പ്രകീര്‍ത്തന സമ്മേളനത്തിനും ഇന്ന് തുടക്കമാകും. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടിയുടെ പതാക കൈമാറ്റം സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖീഹ് മലേഷ്യ നിര്‍വ്വഹിച്ചു. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, സൈതലവി സഅദി, ദുല്‍ഫുഖാര്‍ അലി സഖാഫി, ശൗക്കത്തലിസഖാഫി കച്ചേരിപ്പറമ്പ് എന്നിവര്‍ സംബന്ധിച്ചു. പരിപാടിയുടെ മുന്നോടിയായി കടലുണ്ടി, കരുവന്‍തിരുത്തി, കൊന്നാര, മലപ്പുറം എന്നിവിടങ്ങളിലെ ബുഖാരി തങ്ങന്മാരുടെ മഖ്ബറ സിയാറത്ത് നടത്തി. സയ്യിദ് ഇസ്മാഈല്‍ ബുഖാരി നേതൃത്വം നല്‍കി.
ഇന്ന് വൈകുന്നേരം 6 ന് നടക്കുന്ന അനുസ്മരണ പരിപാടിയില്‍ അബ്ദുല്ലത്തീഫ് സഖാഫി കാന്തപുരവും നാളെ സ്വഫ് വാന്‍ സഖാഫി പത്തപ്പിരിയവും പ്രഭാഷണം നടത്തും. വ്യാഴാഴ്ച പ്രകീര്‍ത്തന സമ്മേളനവും സയ്യിദ് അഹ്മദുല്‍ ബുഖാരി ആണ്ട് നേര്‍ച്ചയുടെ സമാപന സംഗമവും നടക്കും.
സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിക്കും. സയ്യിദ് ഇസ്മാഈല്‍ അല്‍ ബുഖാരി, സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാന്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരി, സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് അല്‍ ഐദറൂസി എന്നിവര്‍ സംബന്ധിക്കും. പരിപാടിയില്‍ നേരിട്ട് സംബന്ധിക്കുന്നതിന് വിപുലമായ സൗകര്യങ്ങളാണ് മഅദിന്‍ അക്കാദമിയില്‍ ഒരുക്കിയിട്ടുള്ളത്. എല്ലാ ദിവസവും അന്നദാനവും ഉണ്ടാകും.