മഅദിന്‍ അലുംനൈ സമ്മേളനം നാളെ (ചൊവ്വ): പതാക ഉയര്‍ത്തി

മഅദിന്‍ അക്കാദമിക്ക് കീഴില്‍ ചൊവ്വാഴ്ച മലപ്പുറം സ്വലാത്ത് നഗില്‍ നടക്കുന്ന മഅദിന്‍ ശരീഅത്ത് കോളേജ്, ദഅവാ കോളേജ് അലുംനൈ സമ്മേളനത്തിന്റെ പതാക ഉയര്‍ത്തല്‍ കര്‍മം സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി, സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. മലപ്പുറം ശുഹദാക്കള്‍, മമ്പുറം മഖാം, ഒ കെ ഉസ്താദ് മഖാം, കടലുണ്ടി, പെരുമുഖം, വെളിമുക്ക് എന്നിവടങ്ങളിലെ സിയാറത്തിന് ശേഷമാണ് പതാക ഉയര്‍ത്തിയത്. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ശിഹാബ് സഖാഫി വെളിമുക്ക്, ശിഹാബലി അഹ്‌സനി, സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ എന്നിവര്‍ സംബന്ധിച്ചു.
ചൊവ്വാഴ്ച രാവിലെ 9 ന് ആരംഭിക്കുന്ന അലുംനൈ സമ്മേളനത്തിന്റെ ഉദ്ഘാടനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ നിര്‍വഹിക്കും. സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി അദ്ധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഹികം ദര്‍സിനും നസ്വീഹത്തിനും നേതൃത്വം നല്‍കും. 1500 പണ്ഡിതര്‍ സംബന്ധിക്കും.
ഉച്ചക്ക് 1.30 ന് ബാച്ച് തല സംഗമങ്ങള്‍ നടക്കും. തുടര്‍ന്ന് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും. വൈകുന്നേരം 5 ന് സമ്മേളനം സമാപിക്കും. മഅദിന്‍ പ്രസാധന വിഭാഗമായ ഉറവ പബ്ലിക്കേഷനു കീഴില്‍ ബുക് ഫെയര്‍ ഒരുക്കും.
സയ്യിദ് ഇസ്മാഈല്‍ ബുഖാരി, സയ്യിദ് അബ്ദുല്ല ഹബീബ് റഹ്മാന്‍ അല്‍ ബുഖാരി, സയ്യിദ് മുല്ലക്കോയ തങ്ങള്‍, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, ഇമ്പിച്ചിക്കോയ തങ്ങള്‍ കാട്ടുകുക്ക, ഹബീബ് കോയ തങ്ങള്‍ തലപ്പാറ, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബ്ദുല്‍ ഗഫൂര്‍ സഖാഫി കൊളപ്പറമ്പ്, അഷ്റഫ് സഖാഫി പൂക്കോട്ടൂര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.