എസ് എസ് എഫ് കേരള സാഹിത്യോത്സവില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് മഅദിന്‍ അക്കാദമി വിദ്യാര്‍ത്ഥികള്‍

ssf-state-sahithyolsav-winners-2021
Categories: Malayalam NewsPublished On: October 4th, 2021

Subscribe to Blog via Email

Enter your email address to subscribe to this blog and receive notifications of new posts by email.

എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ നടന്ന കേരള സാഹിത്യോത്സവില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് മഅദിന്‍ അക്കാദമി വിദ്യാര്‍ത്ഥികള്‍. ജൂനിയര്‍ മലയാള പ്രസംഗം, ജൂനിയര്‍ അറബിക് ട്രാന്‍സ്‌ലേഷന്‍, ജൂനിയര്‍ അറബിക് പ്രബന്ധ രചന, ജൂനിയര്‍ അറബി പ്രസംഗം, ഹയര്‍ സെക്കണ്ടറി കവിതാ രചന, ജനറല്‍ സ്‌പോട്ട് മാഗസിന്‍, സൂഫി ഗീതം, ജൂനിയര്‍ മാപ്പിളപ്പാട്ട് രചന എന്നീ ഇനങ്ങളില്‍ അന്‍സിഫ് ഏലംകുളം, അബ്ദുല്‍ ഖാദിര്‍ കൂത്തുപ്പറമ്പ്, മുഹമ്മദ് റാഫി കെ, ബാസില്‍ സി കെ സ്വലാത്ത് നഗര്‍, അബ്ദുള്ള ശമ്മാസ്, സല്‍മാന്‍ നെല്ലിക്കുത്ത്, സിനാന്‍ തൃപ്പനച്ചി, ഫള്‌ലുറഹ്്മാന്‍ ആലുവ എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹയര്‍ സെക്കണ്ടറി ക്വിസ് മത്സരം, ഹൈസ്‌കൂള്‍ പ്രബന്ധ രചന എന്നീ ഇനങ്ങളില്‍ അസ്്‌ലം വടക്കാഞ്ചേരി, മാഹിന്‍ ബാസ് എന്നിവര്‍ രണ്ടാം സ്ഥാനവും ജൂനിയര്‍ സോഷ്യല്‍ ട്വീറ്റ്, ജൂനിയര്‍ പ്രബന്ധ രചന, സീനിയര്‍ കഥാ രചന, ജനറല്‍ പ്രൊജക്ട്, ഹൈസ്‌കൂള്‍ കവിതാ രചന എന്നീ ഇനങ്ങളില്‍ മുഹമ്മദ് റാഷിദ് ആമപ്പൊയില്‍, സിറാജുദ്ദീന്‍ പെരുമുഖം, മുഹമ്മദ് അബ്ദുറഹ്്മാന്‍ പാറക്കുളം, മുഹമ്മദ് സഈദ് എ, മുഹമ്മദ് മിദ്‌ലാജ് പുല്‍പ്പറ്റ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മഅദിന്‍ അക്കാദമിയിലെ 51 വിദ്യാര്‍ത്ഥികളായിരുന്നു ഇത്തവണ ജില്ലാ സാഹിത്യോത്സവുകളില്‍ ഒന്നാം സ്ഥാനം ലഭിച്ച്് സംസ്ഥാന മത്സരത്തിനെത്തിയിരുന്നത്. ഇതില്‍ സിനാന്‍ തൃപ്പനച്ചി നാല് വര്‍ഷങ്ങളില്‍ വ്യത്യസ്ത വിഷയങ്ങളിലാണ് ഒന്നാം സ്ഥാനം നേടിയത്. 2017 ല്‍ ഇംഗ്ലീഷ് പ്രസംഗത്തിലും 2019 ല്‍ സീറ പാരായണത്തിലും 2020 ല്‍ അറബി പ്രസംഗത്തിലും ഇത്തവണ സൂഫി ഗീതത്തിലുമാണ് ജേതാവായത്. മികച്ച വിജയം കൈവരിച്ച പ്രതിഭകളെ സഹപാഠികള്‍ പുസ്തകക്കിറ്റ് സമ്മാനം നല്‍കിയാണ് മഅദിന്‍ കാമ്പസിലേക്ക് സ്വീകരിച്ചത്. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി വിജയികളെ അനുമോദിച്ചു.

Share This Story!