മഅദിന്‍ മര്‍ഹബന്‍ റമസാന്‍ ആത്മീയ സംഗമം പ്രൗഢമായി

Categories: Malayalam NewsPublished On: March 7th, 2024

Subscribe to Blog via Email

Enter your email address to subscribe to this blog and receive notifications of new posts by email.

വിശുദ്ധ റമസാനിനെ സ്വാഗതം ചെയ്ത് സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച മര്‍ഹബന്‍ റമസാന്‍ ആത്മീയ സംഗമം പ്രൗഢമായി. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.
ഹൃദയ ശുദ്ധീകരണം നടത്തിയാണ് വിശ്വാസികള്‍ പുണ്യ റമസാനിനെ വരവേല്‍ക്കേണ്ടതെന്നും സഹജീവിയുടെ പട്ടിണിയും പ്രതിസന്ധിയും മനസ്സിലാക്കാനുള്ള അവസരമാണ് നോമ്പ് കാലം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. റമസാനിന്റെ ഭാഗമായി മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ഇഅതികാഫിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിവിധ ആത്മീയ വൈജ്ഞാനിക പരിപാടികളാണ് റമസാനില്‍ മഅദിന്‍ കാമ്പസില്‍ നടക്കുക. റമസാന്‍ 1 മുതല്‍ 30 വരെ ആയിരങ്ങള്‍ക്ക് സമൂഹ ഇഫ്ത്വാര്‍ ഒരുക്കും.

പരിപാടിയില്‍ സയ്യിദ് ശഫീഖ് അല്‍ ബുഖാരി കരുവന്‍തിരുത്തി, സയ്യിദ് സ്വാലിഹ് ഖാസിം അല്‍ ഐദ്രൂസി താനൂര്‍, സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്്ദുന്നാസിര്‍ അഹ്‌സനി കരേക്കാട്, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി, മൂസ ഫൈസി ആമപ്പൊയില്‍, അബ്ദുസ്സലാം മുസ്്‌ലിയാര്‍ കൊല്ലം, അഷ്‌റഫ് സഖാഫി പൂക്കോട്ടൂര്‍, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, ശഫീഖ് മിസ്ബാഹി, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ്, കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി.എം മുസ്തഫ കോഡൂര്‍, ബാവ ഹാജി തലക്കടത്തൂര്‍, സുബൈര്‍ ഹാജി പട്ടര്‍ക്കടവ് എന്നിവര്‍ സംബന്ധിച്ചു.

Share This Story!