മഅ്ദിന്‍ സ്വലാത്ത് ആത്മീയ സംഗമത്തിന് ആയിരങ്ങള്‍

Categories: Malayalam NewsPublished On: January 11th, 2024

Subscribe to Blog via Email

Enter your email address to subscribe to this blog and receive notifications of new posts by email.

മഅദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച സ്വലാത്ത് ആത്മീയ സംഗമത്തിന് ആയിരങ്ങള്‍. പരിപാടി സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആത്മീയ സംഗമത്തിന് നേതൃത്വം നല്‍കി. പുണ്യങ്ങളുടെ മാസമാണ് റജബ്, ശഅ്ബാന്‍, റമളാന്‍ എന്നിവകളെന്നും വിശുദ്ധ മാസങ്ങളുടെ പവിത്രതകള്‍ കാത്ത് സൂക്ഷിക്കാന്‍ ഓരോ വിശാസിക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഛിദ്രതയുണ്ടാക്കുന്ന വാക്കുകളോ പ്രവര്‍ത്തനങ്ങളോ ഒരാളില്‍ നിന്നും ഉണ്ടാവരുതെന്നും സൗഹാര്‍ദവും മതമൈത്രിയും തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവശതയനുഭവിക്കുന്ന ഭിന്ന ശേഷി സുഹൃത്തിന് ഇലക്ട്രിക് വീല്‍ചെയര്‍ ചടങ്ങില്‍ കൈമാറി. വിര്‍ദുല്ലത്വീഫ്, അനുസ്മരണ സംഗമം, മുള്‌രിയ്യ, ഹദ്ദാദ് റാതീബ്, ഖുര്‍ആന്‍ പാരായണം, തഹ് ലീല്‍, സ്വലാത്തുന്നാരിയ, മൗലിദ് പാരായണം, പ്രാര്‍ത്ഥന എന്നിവ നടന്നു. പരിപാടിക്കെത്തിയ വിശ്വാസികള്‍ക്ക് അന്നദാനം നടത്തി.
സയ്യിദ് കെ.വി തങ്ങള്‍ കരുവന്‍തിരുത്തി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ബാകിര്‍ ശിഹാബ് തങ്ങള്‍, സയ്യിദ് ഹുസൈന്‍ അസ്സഖാഫ് കുറ്റ്യാടി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി കരുവന്‍തിരുത്തി, സയ്യിദ് സ്വാലിഹ് ഖാസിം അല്‍ ഐദ്രൂസി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി, വി അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുറഹ്മാന്‍ നിസാമി ഷിറിയ, സിറാജുദ്ദീന്‍ അഹ്‌സനി കൊല്ലം, അബ്ദുസ്സലാം മുസ്്‌ലിയാര്‍ കൊല്ലം, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ സി.പി സൈതലവി, പി.എം മുസ്തഫ കോഡൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Share This Story!