ഇരുളിന്റെ ലോകത്ത് നിന്നും കൂട്ടിന്റെ വെളിച്ചത്തിലേക്ക് പാദമൂന്നി ജലാലുദ്ധീന്‍ അദനിയും ത്വാഹാ മഹബൂബും

Categories: Malayalam NewsPublished On: June 12th, 2021
Home/Malayalam News/ഇരുളിന്റെ ലോകത്ത് നിന്നും കൂട്ടിന്റെ വെളിച്ചത്തിലേക്ക് പാദമൂന്നി ജലാലുദ്ധീന്‍ അദനിയും ത്വാഹാ മഹബൂബും

Subscribe to Blog via Email

Enter your email address to subscribe to this blog and receive notifications of new posts by email.

കോവിഡ് കാലത്ത് മഅദിന്‍ അക്കാദമിയില്‍ ഇന്നലെ നടന്ന രണ്ട് വിവാഹങ്ങള്‍ക്ക് ഒട്ടേറെ സന്തോഷത്തിന്റെ കഥകള്‍ പറയാനുണ്ട്. ഇരുളിന്റെ ലോകത്ത് നിന്നും കൂട്ടിന്റെ വെളിച്ചത്തിലേക്ക് പാദമൂന്നിയ മഅദിന്‍ വിദ്യാര്‍ത്ഥികളായ ജലാലുദ്ധീന്‍ അദനിയുടെയും ഹാഫിള് ത്വാഹാ മഹ്ബൂബിന്റെയും മംഗല്യ സുദിനമായിരുന്നു ഇന്നലെ. അന്ധത കൂടെപ്പിറപ്പായിരുന്നെങ്കിലും പ്രതിബന്ധങ്ങളെ അതിജയിച്ച് നിരവധി നേട്ടങ്ങളുടെ നെറുകയിലേക്ക് എത്തിയ രണ്ട് പേര്‍.

ചെറുപ്പത്തിലേ മഅദിന്‍ അക്കാദമിയിലെത്തി കഠിനാധ്വാനം കൊണ്ട് അതിജയിച്ചവര്‍. അക്ഷരങ്ങള്‍ പോലും പരിചയമില്ലാതെ മഅദിന്‍ അക്കാദമിയിലെത്തി ഇപ്പോള്‍ അറബി സാഹിത്യത്തില്‍ ജെ.ആര്‍.എഫ് കരസ്ഥമാക്കി പി.എച്ച്.ഡി ക്ക് തയ്യാറെടുക്കുന്ന ജലാലുദ്ധീന്‍ അദനിയും തന്റെ പത്താം വയസ്സില്‍ മഅദിന്‍ ബ്ലൈന്‍ഡ് സ്‌കൂളിലെത്തി പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കി തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്ന് ഖുര്‍ആന്‍ മനപ്പാഠനമാക്കി 160 രാജ്യങ്ങളിലെ മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഹാഫിള് ത്വഹാ മഹ്ബൂബും പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്നതിന് മഅദിന്‍ അക്കാദമി ഇന്നലെ സാക്ഷ്യം വഹിച്ചു.

അറബി, മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമെ സ്പാനിഷ്, ഫ്രഞ്ച് ഭാഷകള്‍കൂടി പഠിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ജലാലുദ്ധീന്‍ അദനി വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്നത്. ലോക പ്രശസ്തമായ 7 ശൈലിയിലുള്ള ഖുര്‍ആന്‍ പാരായണ പഠനത്തിന്റെ ഒരുക്കത്തിലാണ് ഹാഫിള് ത്വാഹാ മഹ്ബൂബ്. കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ണിത ആളുകള്‍ മാത്രം പങ്കെടുത്ത് നടത്തിയ ചടങ്ങ് മനസാക്ഷിയുള്ളവര്‍ക്ക് സന്തോഷകരമായ മുഹൂര്‍ത്തമാണ് സമ്മാനിച്ചത്.

മഅദിന്‍ അക്കാദമി 23 വര്‍ഷം പിന്നിടുമ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷമാണിതെന്നും അവശതയനുഭവിക്കുന്നവരെ ചേര്‍ത്ത് നിര്‍ത്താനും അവസരങ്ങള്‍ നല്‍കി കരുത്ത് പകരാനുമാണ് നാം ശ്രമിക്കേണ്ടതെന്നും ഇവരുടെ വിവാഹ വേദി അനേകായിരങ്ങള്‍ക്ക് പ്രതീക്ഷയും പ്രത്യാശയുമാണ് സമ്മാനിക്കുന്നതെന്നും നികാഹിന് കാര്‍മികത്വം വഹിച്ച് മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. ഓമച്ചപ്പുഴ വരിക്കോട്ടില്‍ അബ്ദുള്ള ഹാജിയുടെ മകനായ ഹാഫിള് ത്വാഹ മഹ്ബൂബിന്റെ വധു ഓലപ്പീടിക കോങ്ങശ്ശേരി മൊയ്തീന്‍ കുട്ടിയുടെ മകള്‍ മുഹ്‌സിന്‍ ഷെറിന്‍ സ്വദീഖയും കുണ്ടൂര്‍ പനയത്തില്‍ മുഹമ്മദ് കുട്ടിയുടെ മകനായ ജലാലുദ്ധീന്‍ അദനിയുടെ വധു മാറഞ്ചേരി ചുള്ളില വളപ്പില്‍ അബ്ദുറസാഖ് അഹ്‌സനിയുടെ മകള്‍ നുസൈബയുമാണ്.

Share This Story!