ഉര്‍ദു ദിനാഘോഷവും മാഗസിന്‍ പ്രകാശനവും

ലോക ഉര്‍ദു ദിനത്തിന്റെ ഭാഗമായി മഅദിന്‍ മൗലാനാ ആസാദ് യൂണിവേഴ്‌സിറ്റി സ്റ്റഡി സെന്ററിന്റെയും ആവാസ് ഉര്‍ദു കേരളയുടേയും നേതൃത്വത്തില്‍ ഉര്‍ദു ദിനാഘോഷവും മാഗസിന്‍ പ്രകാശനവും നടത്തി. സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി(ചെയര്‍മാന്‍, മഅദിന്‍ അക്കാദമി) ഉദ്ഘാടനം ചെയ്തു.
ആഗോള തൊഴില്‍ മേഖലയില്‍ ഏറെ സാധ്യതകളുള്ള ഉര്‍ദു ഭാഷയുടെ വളര്‍ച്ചയ്ക്ക് കേരളത്തില്‍ ഇനിയും കൂട്ടായ ശ്രമങ്ങളുണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തറയില്‍ അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. ഉര്‍ദു ഭാഷയുടെ വളര്‍ച്ചക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് കരിക്കുലം അംഗമായ എന്‍ മൊയ്തീന്‍ കുട്ടി മാസ്റ്ററെ ചടങ്ങില്‍ ആദരിച്ചു.
മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, നാസര്‍ മാസ്റ്റര്‍, മുജീബ് റഹ്മാന്‍ വടക്കേമണ്ണ, അബൂബക്കര്‍ മാസ്റ്റര്‍, ബീരാന്‍ കുട്ടി മാസ്റ്റര്‍, ഫൈസല്‍ മാസ്റ്റര്‍ മാവുള്ളടത്തില്‍, ഹംസ മാസ്റ്റര്‍ കടമ്പോട്, ജമാലുദ്ദീന്‍ കാവനൂര്‍, ലത്തീഫ് പൂവ്വത്തിക്കല്‍, മുജീബ് കൊടിയത്തൂര്‍ സംബന്ധിച്ചു.