കേരള സര്‍ക്കാരിന്റെ വിജയവീഥി പഠനകേന്ദ്രം മഅ്ദിന്‍ അക്കാദമിക്ക് അംഗീകാരം

Categories: Malayalam NewsPublished On: October 15th, 2021
Home/Malayalam News/കേരള സര്‍ക്കാരിന്റെ വിജയവീഥി പഠനകേന്ദ്രം മഅ്ദിന്‍ അക്കാദമിക്ക് അംഗീകാരം

Subscribe to Blog via Email

Enter your email address to subscribe to this blog and receive notifications of new posts by email.

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വിജയവീഥി പഠന കേന്ദ്രത്തിനു മഅ്ദിന്‍ അക്കാദമിക്ക് അംഗീകാരം. സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് ആണ് പദ്ധതി നടപ്പിലാക്കുന്നത്. പി. എസ്. സി, യു പി. എസ്. സി, ബാങ്കിംഗ് സര്‍വീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തുടങ്ങി സംസ്ഥാന / കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍ക്കായി അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ നഗര – ഗ്രാമ വ്യത്യാസമന്യേ മത്സരപരീക്ഷകള്‍ക്ക് സജ്ജരാക്കും വിധം പരിശീലനം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പരിശീലന ക്ലാസുകള്‍ ഓണ്‍ലൈനായും ഓഫ്ലൈനായും ഉണ്ടായിരിക്കുന്നതാണ്. നൂതനമായ പരിശീലന രീതിയും സംവിധാനങ്ങളും ഉപയോഗിച്ച് ഈ മേഖലയിലെ മികച്ച പരിശീലകര്‍ നയിക്കുന്ന ക്ലാസുകളിലൂടെ സര്‍ക്കാര്‍ ജോലി നേടാന്‍ കൂടുതല്‍ ആളുകളെ പ്രാപ്തരാക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേകം ബാച്ച് ഉണ്ടായിരിക്കുന്നതാണ്. നിലവില്‍ പി. എസ്. സി അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സുകളും മൈനോറിറ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ പി. എസ്. സി കോച്ചിങ്ങ് ക്ലാസുകളും മഅ്ദിനില്‍ നടന്നു വരുന്നുണ്ട്. ക്ലാസുകളെക്കുറിച്ച് കൂടുതല്‍ അറിയാനും രജിസ്റ്റര്‍ ചെയ്യാനും ബന്ധപ്പെടുക: 09645777380

Share This Story!